ശബരിമലയിൽ കൈപൊള്ളിയ മുന്നണിയെ രക്ഷിക്കാൻ സിപിഐയുടെ പ്രതിഷേധ കാപട്യം കേരളം തിരിച്ചറിയും. ചങ്കൂറ്റം ഉണ്ടെങ്കിൽ മുന്നണി വിട്ടു പുറത്തുവരൂ: എൻ. ഹരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ കൈപൊള്ളിയ മുന്നണിയെ രക്ഷിക്കാൻ സിപിഐയുടെ പ്രതിഷേധ കാപട്യം കേരളം തിരിച്ചറിയും. ചങ്കൂറ്റം ഉണ്ടെങ്കിൽ മുന്നണി വിട്ടു പുറത്തുവരൂ: എൻ. ഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2025, 11:49 am IST
Facebook
Twitter
WhatsAppTelegram

 കോട്ടയം : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അനിവാര്യമായ പിഎം ശ്രീയിൽ ഭാഗമാകാൻ തീരുമാനിച്ചശേഷം സിപിഐ നടത്തുന്നത് സ്വർണ്ണ കവർച്ച വഴിമാറ്റാനുള്ള ചക്കളത്തിൽ പോരാട്ടമാണെന്ന് ബി.ജെ പി നേതാവ് എൻ. ഹരി ആരോപിച്ചു. ഒരിക്കൽ ശബരിമലയെ തൊട്ടു കൈ പൊള്ളിയ ഇടതു മുന്നണി ജനമനസുകളിൽ നിന്നും ആ വികാരം മായിച്ചു കളയാനുള്ള സംഘടിത ശ്രമമാണെന്ന് നടത്തുന്നത്. ശബരിമല സ്വർണ്ണക്കൊള്ളയ്‌ക്കെതിരെ ജ്വലിക്കുന്ന ജനവികാരം വഴി തിരിച്ചുവിടാനാണ് ഇപ്പോഴത്തെ സമരങ്ങളിലുടെ ലക്ഷ്യമിടുന്നത്.

സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ ക്ഷേത്ര സ്വർണ്ണകൊള്ളയിൽ നിന്നു ശ്രദ്ധ തിരിച്ച് ഭരണ മുന്നണിയുടെ മുഖം രക്ഷിക്കുന്നതിനുള്ള കമ്മ്യൂണിസ്റ്റ് തന്ത്രമാണിത്. ഇതിനെ കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇൻഡി സഖ്യത്തിലെ വല്യേട്ടനായ കോൺഗ്രസും ശബരിമല സ്വർണ്ണക്കവർച്ച മറയ്‌ക്കാൻ പരോക്ഷമായി സഹായിക്കുന്നു. ദേശീയ മുന്നണിയുടെ പരസ്പര സഹായ സഹകരണ സംഘമാണ് ഇവിടെ പ്രവർത്തിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ ധാരയ്‌ക്കൊപ്പം കേരളത്തെയും ചേർക്കുന്ന പി എം ശ്രീ യുടെ ഭാഗമാകുക എന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്.

ജനാധിപത്യ രാജ്യത്ത് ഒരേ വീക്ഷണമുള്ള ഭാവി തലമുറയെ സൃഷ്ടിക്കുന്നതിന് അനുവർത്തിക്കേണ്ട നടപടി മാത്രം. സംസ്ഥാന മന്ത്രിസഭ തീരുമാനം അനുസരിച്ച് ന്യൂഡൽഹിയിൽ പോയി പദ്ധതിയുടെ ഭാഗമായ ശേഷം സിപിഐ തങ്ങൾ ഇരുട്ടിൽ ആണെന്ന് പറയുന്നത് ആരെ കബളിപ്പിക്കുന്നതിനാണ്. അത്ര എതിർപ്പു ഉണ്ടായിരുന്നെങ്കിൽ സിപിഐ ആണത്തമുള്ള പ്രതിഷേധം പ്രകടിപ്പിക്കുമായിരുന്നു. മുന്നണി വിട്ട് പുറത്തു വരാനുള്ള തീരുമാനമെടുക്കാനുള്ള ചങ്കൂറ്റമുണ്ടോ. ഉണ്ടെങ്കിൽ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. മുന്നണിയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മറ്റൊരു വിവാദം ഉണ്ടാക്കി ശ്രദ്ധ തിരിക്കാൻ വല്യേട്ടനെ സഹായിക്കുന്നത് സിപിഐയുടെ പതിവാണ്. അതാണ് പ്രതിഷേധത്തിന്റെയും സമരത്തിന്റെയും രൂപത്തിൽ സിപിഐയും യുവജന സംഘടനകളും ചെയ്യുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ശബരിമല സ്വർണ്ണപ്പാളി കവർച്ചയിൽ നിന്നും കരകയറുക എന്നതാണ് മുന്നണി ലക്ഷ്യമിടുന്നത്. അതിന് തന്നാലായത് സിപിഐ ചെയ്യുന്നു. ഉദ്ദിഷ്ട കാര്യങ്ങൾക്ക് ഉപകാരസ്മരണ വേണമല്ലോ. തുടർഭരണത്തിന്റെ മനപ്പായസം ഉണ്ണുന്ന സിപിഎമ്മിന് ഊർജ്ജം പകരുകയാണ് സിപിഐ ചെയ്യുന്നത്. എൻ. ഹരി ചൂണ്ടിക്കാട്ടി.

Tags: N.HARI
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies