'നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും തിരിഞ്ഞുനോക്കില്ല; ഇത് നരകഭൂമിയാണ്; എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഓഡിയോ പുറത്തുവിടണം'; മെഡിക്കൽ കോളജിലെ അനാസ്ഥയുടെ തെളിവായി അവസാന ശബ്ദ സന്ദേശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും തിരിഞ്ഞുനോക്കില്ല; ഇത് നരകഭൂമിയാണ്; എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഓഡിയോ പുറത്തുവിടണം’; മെഡിക്കൽ കോളജിലെ അനാസ്ഥയുടെ തെളിവായി അവസാന ശബ്ദ സന്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2025, 12:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം മെഡിക്കൽ കോളജിലെ അനാസ്ഥയുടെ അഴിമതിയുടെ തെളിവായി വേണുവിന്റെ അവസാന ശബ്ദ സന്ദേശം. ഇന്നലെ രാത്രിയാണ് മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കൊ​ല്ലം പ​ന്മ​ന സ്വ​ദേ​ശി വേ​ണു (48) മ​രി​ച്ച​ത്.

മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മെഡിക്കൽ കോളജിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടി വേണു സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. ചികിത്സ ലഭിക്കാത്തതിനാൽ താൻ ഏത് നിമിഷം വേണമെങ്കിലും മരണപ്പെടുമെന്ന അദ്ദേഹം ഭയന്നിരുന്നു. ഹൃദയം നിറുങ്ങുന്ന നിരാശയോടെയാണ് അദ്ദേഹം സുഹൃത്തിന് അവസാന സന്ദേശം അയച്ചത്.

‘തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൊത്തത്തിൽ ഭയങ്കര അഴിമതിയാണ്. വെള്ളിയാഴ്ച രാത്രി എമർജൻസി ആൻജിയോ​ഗ്രാം ചെയ്യാൻ ഇവിടെ വന്നതാണ്. ഇന്ന് ബുധനായി. അവരുടെ ഉദാസീനത കൊണ്ടും അലംഭാവം കൊണ്ടും എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ മരിച്ചാൽ ഈ ഓഡിയോ നീ പുറത്തുവിടണം.

കണ്ണൂരിൽ ആശുപത്രിയിൽ കേറി ഡോക്ടറെയും നേഴ്സിനെയും പിതാവ് കൈകാര്യം ചെയ്തില്ലേ, അത് ചെയ്ത് പോകുന്നതാ. എന്തെങ്കിലും കാര്യം ആരെങ്കിലും വന്ന്
ചോദിച്ചുകഴിഞ്ഞാൽ ഇവർ ഒരക്ഷരം മറുപടിയില്ല. യൂണിഫോമിട്ടിരിക്കുന്നവരോട് ചോദിച്ചു കഴിഞ്ഞാൽ നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും തിരിഞ്ഞുനോക്കില്ല. കൈക്കൂലിയുടെ ബഹളമാണ് ഇവിടെ. കൈക്കൂലി വാങ്ങിച്ചുകൊണ്ടാണോ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് വ്യക്തമല്ല. റൗണ്ട്‌സിന് പരിശോധിക്കാൻ വന്ന ഡോക്ടറോട് ആൻജിയോഗ്രാം എപ്പോഴായിരിക്കുമെന്ന്‌ ചോദിച്ചപ്പോൾ അവർക്ക് യാതൊരു ഐഡിയയുമില്ല.

തിരുവനന്തപുരം പോലൊരു സ്ഥലത്ത് ഒരു കുടുംബത്തിലെ രണ്ട് പേർ നിൽക്കണമെങ്കിൽ എത്ര രൂപ ചെലവാകുമെന്നറിയാമോ. സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമായിരിക്കേണ്ട സ‍ർക്കാർ ആതുരാലയം ജീവന്റെയും ശാപമായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് നരകഭൂമിയാണ്.

ഞാൻ അറിവില്ലാതെ വന്ന് ഇവിടെ വീണുപോയി. എന്റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാൽ ഇവിടത്തെ ഉദ്യോഗസ്ഥരാണ് ഉത്തരവാദികൾ. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഈ വോയിസ് പുറംലോകത്തെ അറിയിക്കണം.’ വേണു ശബ്ദ സന്ദേശത്തിൽ പറഞ്ഞു.

ഓട്ടോ ഡ്രൈവറാണ് വേണു. ​ഗുരുതരാവസ്ഥയിലായ വേണുവിനെ ഒക്ടോബർ 31 നാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അയച്ചത്. അനാസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോ​ഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

Tags: Thiruvanthapuram Medical CollegeNo treatment
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies