തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിടെ തെരുവുനായ ആക്രമണം. അഞ്ച് പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
നായ്‌ക്ക് പേവിഷബാധയുണ്ടെന്ന് സംശയമുണ്ട്. മ്യൂസിയം പരിസരത്തുണ്ടായിരുന്ന നായ്‌ക്കളെയും ഇത് ആക്രമിച്ചിരുന്നു. നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.
നായയുടെ മൃതദേഹം പാലോട് എസ്‌ഐഇഡിയില്‍ റാബിസ് ടെസ്റ്റിനായി അയച്ചിട്ടുണ്ട്. പുറത്ത് നിന്നെത്തിയ നായയാണ് ആക്രമിച്ചത് എന്നാണ് മ്യൂസിയം ജീവനക്കാര്‍ പറയുന്നത്.















