ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ കൂടുതൽ സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടക്കാൻ പാകിസ്ഥാന്റെ പിന്തുണയുള്ള ഭീകരർ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ. എൻഐഎ നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന വിവരം കണ്ടെത്തിയത്. സ്ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തിയിരിന്നു.
പാകിസ്ഥാനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഭീകരസംഘടനകൾ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് വിവരം. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധപ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് എൻഐഎ കണ്ടെത്തി.
ഫരീദാബാദിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസിൽ പിടിയിലായ ഭീകരസംഘടനയുമായി ബന്ധമുള്ള ഭീകരൻ ഉമർ നബിയാണ് സ്ഫോടനം നടന്ന കാർ ഓടിച്ചിരുന്നത്. നേരത്തെ, കശ്മീർ പുൽവാമയിൽ ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്‌ക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ഇയാൾ നേരത്തെ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഉമറിന്റെ കൂട്ടാളികളെ ഫാരിദാബാദിൽ നിന്ന് പിടികൂടിയതോടെയാണ് ചെങ്കോട്ടയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടത്. തുടർന്ന് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഉപയോഗിക്കുകയായിന്നു.















