മുംബൈ : വീട്ടിൽ ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീണ നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ജുഹുവിലെ വീട്ടിൽ നടൻ ഗോവിന്ദ കുഴഞ്ഞു വീഴുകയായിരുന്നു . ഉടൻ തന്നെ അദ്ദേഹത്തെ ജുഹു ക്രിട്ടിക്കൽ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അദ്ദേഹം ഇപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്. അദ്ദേഹത്തെ ഒരു സംഘം ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സൂക്ഷ്മമായി ചികിത്സിക്കുന്നുണ്ടെന്നും ഹോസ്പിറ്റൽ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.
“ചൊവ്വാഴ്ച രാത്രി 8:30 ന് പെട്ടെന്ന് അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു. ഉടൻ തന്നെ ഒരു ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി മരുന്ന് നൽകി.
തുടർന്ന് അദ്ദേഹത്തിന്റെ നില അല്പം മെച്ചപ്പെട്ടെങ്കിലും ഉച്ചയ്‌ക്ക് 12:30 ഓടെ അദ്ദേഹത്തിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. അതിനാൽ ഉച്ചയ്‌ക്ക് 1 മണിയോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.” ഗോവിന്ദയുടെ സുഹൃത്തും നിയമ ഉപദേഷ്ടാവുമായ ലളിത് ബിൻഡാൽ പറഞ്ഞു.















