ടെൽഅവീവ്: ഹമാസിന് താക്കീതുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ ഏതുവിധേനയും ഇല്ലാതാക്കുമെന്നും അതിന് എന്ത് കഠിനമായ വഴിയും തെരഞ്ഞെടുക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. മന്ത്രിസഭാ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
”ഗാസയിൽ സൈന്യത്തെ വിന്യസിക്കും. ഹമാസിനെ പൂർണമായും തുടച്ചുനീക്കും. പലസ്തീനോടുള്ള ഞങ്ങളുടെ എതിർപ്പ് എന്നും നിലനിൽക്കും. അതിലൊരു മാറ്റവും ഉണ്ടാകില്ല. ഇസ്രയേലിന്റെ നയം വ്യക്തമാണെന്നും” ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
യുദ്ധാനന്തര പുനർനിർമാണം, സാമ്പത്തിക വീണ്ടെടുക്കൽ എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ഗാസയിൽ സമാധാന ബോർഡ് സ്ഥാപിക്കുമെന്ന
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതി, അംഗീകരിക്കുന്ന യുഎൻ സുരക്ഷാ സമിതിയുടെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവന.















