ശ്രീനഗർ: ചെങ്കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ സുരക്ഷ ശക്തമാക്കി പൊലീസ്. പൊതുയിടങ്ങളിലും സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തി. ദോഡയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലും ഭാദേർവ സബ്-ഡിസ്ട്രിക്ട് ആശുപത്രിയിലും സമഗ്രമായ പരിശോധന നടത്തി.
മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ലോക്കറുകൾ വിശദമായി പരിശോധിച്ചു. നിയമവിരുദ്ധമായതും നിരോധിച്ചതുമായ വസ്തുക്കൾ ലോക്കറുകളിലോ ആശുപത്രി പരിസരത്തോ സൂക്ഷിക്കരുതെന്ന് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി.
ജില്ലയിലെ സ്ഥാപനങ്ങളിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാനം കൊണ്ടുവരുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.















