ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെക്കുറിച്ച് ഗഗഗനസഞ്ചാരി ശുഭാംശു ശുക്ല പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. ബഹിരാകാശത്ത് നിന്ന് എളുപ്പത്തിൽ എത്താം പക്ഷേ മാറത്തഹള്ളിയിൽ നിന്ന് ഇവിടെ എത്താൻ ബുദ്ധിമുട്ടാണ്, ബെംഗളൂരു ടെക് ഉച്ചകോടിയിൽ തിങ്ങിനിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ശുക്ല പറഞ്ഞു.
ഞാൻ ബെംഗളൂരുവിന് അടുത്തുള്ള മാറത്തഹള്ളിയിൽ നിന്നാണ് വരുന്നത്. ഈ പരിപാടിയിൽ നിങ്ങളോടൊപ്പം ചെലവഴിക്കാൻ പോകുന്ന സമയത്തിന്റെ മൂന്ന് മടങ്ങ് യാത്രയ്‌ക്കായി ചെലവഴിച്ചു. എന്റെ പ്രതിബദ്ധത നിങ്ങൾ അഭിനന്ദിക്കണം,” അദ്ദേഹം പറഞ്ഞു. കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയെ വേദിയിൽ ഇരുത്തികൊണ്ടാണ് ശുക്ലയുടെ വിമർശനം.
ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനും ടെസ്റ്റ് പൈലറ്റുമാണ് ശുഭാംശു ശുക്ല. ഉത്തർപ്രദേശിലെ ലകനൗ സ്വദേശിയായ അദ്ദേഹം ബെംഗളുരുവിലാണ് താമസിക്കുന്നത്.















