ആലപ്പുഴ: ഗസൽ ഗായകൻ അലോഷിയുടെ പരിപാടിക്ക് ആളില്ല. കായംകുളം വള്ളംകളിക്ക് മുന്നോടിയായി ഇന്നലെ കായംകുളത്ത് അവതിപ്പിച്ച സംഗീതസന്ധ്യ കേൾക്കാൻ കയ്യിൽ എണ്ണാവുന്നർ മാത്രമാണുണ്ടായത്. അലോഷിയുടെ സംഗീതം കേൾക്കാൻ ധാരാളം ആളുകൾ എത്തുമെന്ന് കരുതി വലിയ പൊലീസ് സന്നാഹം തന്നെ സംഘാടകർ സജ്ജമാക്കിയിരുന്നു. എന്നാൽ ആരും എത്തിയില്ല. ശുഷ്കമായ സദസ് നോക്കി പാടുന്ന അലോഷിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കടയ്‌ക്കൽ ദേവി ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിലെ ഗാനമേളയിൽ വിപ്ലവഗാനം പാടിയ ആളാണ് അലോഷി. പാർട്ടി ചിഹ്നങ്ങൾ പ്രദർശിപ്പിച്ച് സിപിഎം, ഡിവൈഎഫ്‌ഐ പ്രചാരണ ഗാനങ്ങൾ പാടിയത് വലിയ വിവാദമായിരുന്നു. പാർട്ടി ചിഹ്നങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിച്ച കൊണ്ടായിരുന്നു ഗാനാലാപനം.
കടയ്‌ക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അലോഷി ഒന്നാം പ്രതിയായിരുന്നു. ഹൈക്കോടതി അടക്കം വിഷയത്തിൽ അന്ന് ഇടപെട്ടിരുന്നു. ക്ഷേത്രങ്ങളില്‍ ആളുകള്‍ വരുന്നത് ഉത്സവം കാണാനാണെന്നും വിപ്ലവ ഗാനം കേള്‍ക്കാനല്ലെന്നും കോടതി പ്രസ്താവിച്ചിരുന്നു.















