ശ്രീലങ്കയെ ചുഴറ്റിയെറിഞ്ഞ് ഡിറ്റ് വാ ചുഴലി: മരണം 100 കടന്നു; ഓപ്പറേഷൻ സാഗർ ബന്ധുവുമായി ഇന്ത്യ; ഐ.എന്‍.എസ്. വിക്രാന്ത്, ഐ.എന്‍.എസ്. ഉദയഗിരി എന്നീ കപ്പലുകള്‍ കൊളംബോയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീലങ്കയെ ചുഴറ്റിയെറിഞ്ഞ് ഡിറ്റ് വാ ചുഴലി: മരണം 100 കടന്നു; ഓപ്പറേഷൻ സാഗർ ബന്ധുവുമായി ഇന്ത്യ; ഐ.എന്‍.എസ്. വിക്രാന്ത്, ഐ.എന്‍.എസ്. ഉദയഗിരി എന്നീ കപ്പലുകള്‍ കൊളംബോയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2025, 12:08 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയെ ചുഴറ്റിയെറിഞ്ഞു . അതിഭീകരമായ പ്രകൃതി ദുരന്തത്തെ തുടർന്നുള്ള തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ മരണം 100 കടന്നു. രണ്ട് ലക്ഷത്തോളം പേർ ദുരിതത്തിലാണ്. നിലവിൽ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് നീങ്ങുകയാണ്.

തലസ്ഥാനമായ കൊളംബോ പ്രളയ ഭീതിയിലാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചില പ്രദേശങ്ങളില്‍ 360 മില്ലിമീറ്റര്‍ വരെ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടതാണ് മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം. മധ്യ പര്‍വതമേഖലകളിലാണ് മരണപ്പെട്ടവരില്‍ അധികവും. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുകളിലുമായി 3,000-ത്തിലധികം വീടുകള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ കേടുപാടുകള്‍ സംഭവിച്ചു. റോഡുകളിലും റെയില്‍വേ ട്രാക്കുകളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം ഗതാഗതം തടസ്സപ്പെട്ടു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 18,000-ത്തിലധികം ആളുകളെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

സ്ഥിതി രൂക്ഷമായതോടെ, ശ്രീലങ്കന്‍ സര്‍ക്കാര്‍ ആശുപത്രികള്‍, വൈദ്യുതി, ഇന്ധന വിതരണം തുടങ്ങിയ പ്രധാന മേഖലകളെ അവശ്യ സേവനങ്ങളായി പ്രഖ്യാപിക്കുകയും രാജ്യത്ത് ഒരു ആഴ്ചത്തേക്ക് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

പ്രളയത്തിലായ ശ്രീലങ്കയ്‌ക്ക് അടിയന്തര സഹായമെത്തിക്കുന്നതിനായി ഇന്ത്യ ‘ഓപ്പറേഷന്‍ സാഗര്‍ ബന്ധു’ എന്ന പേരില്‍ ദുരിതാശ്വാസ ദൗത്യം ആരംഭിച്ചു. ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത്,ഫ്രണ്ട്‌ലൈൻ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. ഉദയഗിരി എന്നീ കപ്പലുകള്‍ വെള്ളിയാഴ്ച കൊളംബോയില്‍ എത്തി ദുരിതാശ്വാസ സാമഗ്രികളും അവശ്യവസ്തുക്കളും കൈമാറി.

12 ടൺ മാനുഷിക സഹായവുമായി സി-130ജെ വിമാനം കൊളംബോയിൽ ഇറങ്ങിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശനിയാഴ്ച അറിയിച്ചു.

കെലാനി, അട്ടനഗലു നദികളിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി മുതൽ പശ്ചിമ പ്രവിശ്യയിൽ “അഭൂതപൂർവമായ ദുരന്ത സാഹചര്യം” ഉണ്ടാകുമെന്ന് ശ്രീലങ്കൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: Cyclone DitwahOperation Sagar Bandhu
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies