കടംകേറി മുടിഞ്ഞു, പാക് എയർലൈൻസ് വിൽപ്പനയ്ക്ക്; വാങ്ങുന്നത് സൈനിക മേധാവി അസിം മുനീ‍‍‍ർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടംകേറി മുടിഞ്ഞു, പാക് എയർലൈൻസ് വിൽപ്പനയ്‌ക്ക്; വാങ്ങുന്നത് സൈനിക മേധാവി അസിം മുനീ‍‍‍ർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2025, 02:54 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാകിസ്ഥാൻ ഔദ്യോഗിക വിമാനക്കമ്പനി വിൽക്കുന്നു. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ 51 മുതൽ 100 ശതമാനം വരെ ഓഹരികൾ വിൽക്കാനാണ് ശ്രമം. പാക് സൈനിക മേധാവി അസീം മുനീറിന്റെ നേതൃത്വത്തിലുളള ഫൗജി ഫെർട്ടിലൈസർ കമ്പനി ലിമിറ്റഡാണ് എയർലൈൻ സ്വന്തമാക്കാൻ മുൻ നിരയിലുളളത്. ഡിസംബർ 23ന് വിൽപ്പന നടക്കുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചു.

ഐഎംഎഫിന്റെ ധനസഹായം ലഭ്യമാക്കുന്നതിന് നിർണായക നിർദേശങ്ങളിൽ ഒന്നാണ് ഔദ്യോഗിക വിമാന സർവീസിന്റെ വിൽപ്പന. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 7 ബില്യൺ  ഡോളറിന്റെ ( ഏകദേശം 67,000 കോടി രൂപ) പ്രത്യേക വായ്പ ഐഎംഎഫ് പാകിസ്ഥാന് പ്രഖ്യാപിച്ചിരുന്നു. ഈ പണം കിട്ടണമെങ്കിൽ വിറ്റഴിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കണം.

സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫൗജി ഫൗണ്ടേഷന്റെ കീഴിലാണ്  ഫൗജി ഫെർട്ടിലൈസർ കമ്പനി പ്രവർത്തിക്കുന്നത് . ഫൗജി ഫൗണ്ടേഷന് പുറമേ ലക്കി സിമന്റ് കൺസോർഷ്യം, ആരിഫ് ഹബീബ് കോർപ്പറേഷൻ കൺസോർഷ്യം, എയർ ബ്ലൂ ലിമിറ്റഡ് കമ്പനികളും പാക് എയർലൈൻ സ്വന്തമാക്കാൻ രം​ഗത്തുണ്ട്.  വിൽപ്പനയിലൂടെ 86 ബില്യൺ ഡോളർ സമ്പാദിക്കാനാണ് പാക് സർക്കാരിന്റെ ലക്ഷ്യം.

പാകിസ്ഥാൻ സൈന്യമാണ് ഫൗജി ഫൗണ്ടേഷനെ നിയന്ത്രിക്കുന്നത്. പാകിസ്ഥാനിലെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളിലൊന്നാണിത്. നേരിട്ട് പദവികളില്ലെങ്കിലും ഫൗണ്ടേഷനിലെ അന്തിമ വാക്ക് അസീം മുനീറിനാണ്. മാത്രമല്ല സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടരുടെ തലവനായ ക്വാർട്ടർ മാസ്റ്റർ ജനറലിനെ (ക്യുഎംജി) നിയമിക്കുന്നതും ഫീൽഡ് മാർഷൽ അസിം മുനീറാണ്. പാകിസ്ഥാൻ സൈന്യത്തിന്റെയും പ്രതിരോധ സേനയുടെയും തലവൻ എന്ന നിലയിൽ മുനീർ അധികാര ഇടനാഴികളിൽ നിർണ്ണായക സ്വാധീനമുണ്ട്.

 

Tags: pak airlinesASIM MUNEER
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies