ചെന്നൈ: എവിഎം പ്രൊഡക്ഷൻസ് ഉടമയും മുതിർന്ന ചലച്ചിത്ര നിർമാതാവുമായ എം. ശരവണൻ ചെന്നൈയിൽ അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈ എവിഎം സ്റ്റുഡിയോയിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം 4 മണിയോടെ സംസ്കാരം നടക്കും.
എവിഎം സ്റ്റുഡിയോ സ്ഥാപകൻ എ വി മെയ്യപ്പന്റെ മകനായി 1939 ഡിസംബർ 3 നായിരുന്നു ശരവണൻ ജനിച്ചത്. ജന്മദിനം ആഘോഷിച്ച് തൊട്ടടുത്ത ദിവസമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
1950-കളുടെ അവസാനത്തിൽ സഹോദരൻ എം ബാലസുബ്രഹ്മണ്യനൊപ്പമാണ് എം. ശരവണൻ കമ്പനി ഏറ്റെടുത്തത്. എവിഎം പ്രൊഡക്ഷൻസ് നിലവാരമുള്ള ചലച്ചിത്ര നിർമാണത്തിന്റെ പര്യായമായി മാറുന്നത് എം. ശരവണന്റെ കാലത്താണ്. ‘മിൻസാര കനവ്’ ,വേട്ടൈക്കാരൻ’ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ച കമ്പനിയാണ് എവിഎം പ്രൊഡക്ഷൻസ്.















