തിരുവനന്തപുരം : ഒരു ഫിലിം ഫെസ്റ്റിവൽ നടത്താൻ പോലും മോദിയും അമിത് ഷായും ചേർന്ന് അനുവദിക്കുന്നില്ലെന്നു സിപിഎം ദേശീയ സെക്രട്ടറി എം ഏ ബേബി. ഇത് ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ലക്ഷ്യമാണെന്നും രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നും എംഎ ബേബി പറഞ്ഞു.
IFFK യിൽ പ്രദർശിപ്പിക്കാൻ പദ്ധതിയിട്ട 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിൽ പ്രതികരിക്കുകയായിരുന്നു CPIM ജനറല്‍ സെക്രട്ടറി
“നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കീഴില്‍ ജോലിയെടുക്കുന്ന ഒരു കൂട്ടം ഭ്രാന്തന്മാർ സിനിമ കാണിക്കരുതെന്നാണ് പറയുന്നത്.
യഥാര്‍ത്ഥത്തില്‍ അവരെ വിശേഷിപ്പിക്കേണ്ടത് മറ്റൊന്നാണ് അതിന് എന്‍റെ സംസ്കാരം അനുവദിക്കുന്നില്ല. ഒരു ഫിലിം ഫെസ്റ്റിവൽ നടത്താൻ പോലും മോദിയും അമിത് ഷായും ചേർന്ന് അനുവദിക്കുന്നില്ല. സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല എന്ന് കാണിച്ചാണ് സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ചത്. ഇതുവരെ ഏഴ് സിനിമകളുടെ പ്രദർശനം ആണ് മുടങ്ങിയത്”. എം ഏ ബേബി പറഞ്ഞു.
കേരളാ രാജ്യാന്തര ചലചിത്രമേളയിൽ19 സിനിമകളുടെ പ്രദർശനത്തിന് അനുമതിലഭിച്ചില്ല. ഇതിൽ ഇതുവരെ 7 സിനിമ കളുടെ പ്രദർശനം മുടങ്ങി.
സെൻസറിംഗ് എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കത്തതിനാലാണ് 19 ചിത്രങ്ങളുടെ പ്രദർശനം പ്രതിസന്ധിയിലായത്. ഇന്നലെയും ഇന്നുമായി ഏഴ് ചിത്രങ്ങളുടെ പ്രദർശനങ്ങളാണ് മുടങ്ങിയത്. നാളെ എട്ട് ചിത്രങ്ങളുടെ പ്രദർശനങ്ങൾ കൂടി മുടങ്ങിയേക്കും. പലസ്തീൻ പാക്കേജെന്ന പേരിൽ പ്രചാരണം നടത്തിയ മൂന്ന് സിനിമകൾക്ക് പ്രദർശനാനുമതി ലഭിച്ചിട്ടില്ല.ഉദ്ഘാടന ചിത്രം പലസ്തീൻ 36 ന് അനുമതിയില്ല. ബാറ്റിൽഷീപ്പ് പൊട്ടെംകിൻ പ്രദർശനം റദ്ദാക്കി.സ്പാനിഷ് ചിത്രം ബീഫിനും അനുമതിയില്ല.
ഇന്ത്യയിൽ സെൻസർ സർട്ടഫിക്കറ്റ് കിട്ടാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കേന്ദ്ര ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം നൽകുന്ന സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. എ പൊയറ്റ് അൺകൺസീൽഡ് പൊയട്രി, ഓൾ ദാറ്റ് ലെഫ്റ്റ് ഓഫ് യു, ബമാക്കോ, ബാറ്റിൽ ഷിപ്പ് പൊട്ടം കിംഗ്, ബീഫ്, ക്ലാഷ്, ഈഗിൾസ് ഓഫ് റിപ്ലബിക്ക് , വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, പലസ്തീൻ 36, റെഡ്റെയിൻ, റിവർസ്റ്റോൺ, ദി അവർ ഓഫ്ദി ഫർൺസസ്, ടണൽസ്: സൺ ഇൻ ദി ഡാർക്ക്, യെസ്, ഫ്ലെയിംസ്, ടിംബക്റ്റു, വാജിബ് തുടങ്ങിയ സിനിമകളാണ് സെൻസറിംഗ് എക്സംപ്ഷനൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഒഴിവാക്കിയത്.















