ഉമാമഹേശ്വര പ്രീതിയ്ക്കും ഇഷ്ട മാംഗല്യത്തിനും തിങ്കളാഴ്ച വ്രതം : ഇങ്ങിനെ അനുഷ്ഠിക്കാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഉമാമഹേശ്വര പ്രീതിയ്‌ക്കും ഇഷ്ട മാംഗല്യത്തിനും തിങ്കളാഴ്ച വ്രതം : ഇങ്ങിനെ അനുഷ്ഠിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2025, 10:03 pm IST
Facebook
Twitter
WhatsAppTelegram

ഉമാസമേതനായ ഭഗവാൻ ശ്രീ പരമേശ്വരന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ അനുഷ്ഠിക്കുന്നത് അത്യുത്തമ വ്രതമാണ് തിങ്കളാഴ്ചവ്രതം .ഈ വ്രതം സോമവാര വ്രതം എന്നും അറിയപ്പെടുന്നു. തിങ്കളാഴ്ച വ്രതം പ്രധാനമായും അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് വേണ്ടിയാണ്. എന്നാൽ ഇതിനു മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്‌നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഈ വ്രതം ഉത്തമമത്രേ. സോമവാരവ്രതാനുഷ്ഠാനം ശിവകുടുംബപ്രീതിക്ക് കാരണമാകും. അതിനാൽ ഈ വ്രതാനുഷ്ടാനത്തിന്റെ ഫലമായി സുബ്രഹ്മണ്യനും ഗണപതി ഭഗവാനും പ്രസാദിക്കും എന്നതും പ്രത്യേകതയാണ്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ഭഗവാന്റെ ഏറ്റവും പ്രസന്നമായ രൂപങ്ങളിൽ ഒന്ന് അർദ്ധനാരീശ്വര ഭാവമാണ്. അർദ്ധപകുതി ശ്രീപാർവ്വതീദേവിയായി വരുന്ന ഈ ഭാവത്തിലാണ് തിങ്കളാഴ്ച ദിവസം മഹാദേവനെ പൂജിക്കാൻ. അതിനാൽ ശിവപാര്‍വ്വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. “നമ:ശിവായ ശിവായ നമ:” എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഫലദായകമാണ്. ശിവസഹസ്രനാമവും ലളിതാസഹസ്രനാമവുംഉമാമഹേശ്വരസ്തോത്രവും തുല്യപ്രാധാന്യം നൽകി ജപിക്കണം . കൂടാതെ ശിവക്ഷേത്രത്തിൽ പാർവതീദേവിയെ ധ്യാനിച്ച് വെളുത്തപുഷ്പങ്ങളും ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും നടയ്‌ക്കൽ സമർപ്പിക്കുന്നതും അത്യുത്തമമാണ്. അന്നേദിവസം കഴിയാവുന്നത്ര തവണ “ഓം നമഃശിവായ” എന്ന പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാർവതീദേവിയുടെ മൂലമന്ത്രമായ ”ഓം ഹ്രീം ഉമായൈ നമ :” ജപിക്കുകായും വേണം. തിങ്കളാഴ്ച ദിനം മുഴുവൻ ശിവപാർവതീ സ്മരണയിൽ കഴിച്ചുകൂട്ടുന്നത് ശ്രേഷ്ഠം.

മാസത്തിൽ ഒരു തിങ്കളാഴ്ചയോ കഴിയാവുന്ന എല്ലാ തിങ്കളാഴ്ചകളിലുമോ വ്രതം അനുഷ്ഠിക്കാവുന്നതാണ്. വ്രതദിനത്തിന്റെ തലേന്ന് അതായത് ഞായറാഴ്ച ഉച്ചയ്‌ക്ക് ശേഷം മുതൽ മത്സ്യമാംസാദികൾ വെടിഞ്ഞു വ്രതം അനുഷ്ടാനം ആരംഭിക്കണം. ഞായറാഴ്ച രാത്രിയിൽ അരിയാഹാരം ഒഴിവാക്കുന്നതാണ് രീതി , ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമോ പഴങ്ങളോ അന്ന് കഴിക്കാവുന്നതാണ്.

തിങ്കളാഴ്ച സൂര്യോദയത്തിനുമുന്നെ ഉണർന്നു കുളിച്ചു ദേഹശുദ്ധി വരുത്തി ഉമാസമേതനായ ഭഗവാനെ ഭക്തിയോടെ ഭജിക്കണം. നെറ്റിയിൽ ഭസ്മവും കുങ്കുമവും ചേർത്ത് തൊടുന്നത് ശിവശക്തീ പ്രീതികരമാണ്. തുടർന്ന് ശിവക്ഷേത്ര ദര്‍ശനം നടത്തി പിന്‍വിളക്ക്, കൂവളമാല എന്നിവ വഴിപാടായി സമർപ്പിക്കണം. ഒരിക്കലൂണാണ് ചിട്ട. രാവിലെയും വൈകിട്ടും പഴങ്ങൾ കഴിച്ചുകൊണ്ട് ഉച്ചക്ക് ക്ഷേത്രത്തിലെ വെള്ള ചോറ് കഴിച്ചു വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. പിറ്റേന്ന് രാവിലെ കുളിച്ചു ക്ഷേത്രത്തിലെ തീർഥമോ തുളസിവെള്ളമോ സേവിച്ചു വ്രതം അവസാനിപ്പിക്കാം.

വ്രതദിവസം ശിവപുരാണവും ദേവിമാഹാത്മ്യവും പാരായണം ചെയ്യുക. സന്ധ്യയ്‌ക്ക് നൂറ്റെട്ട് തവണ “ഓം നമഃശിവായ ” ജപിക്കുന്നത് ശ്രേഷ്ഠമാണ്.
ഉമാമഹേശ്വര പൂജ, സ്വയംവരപുഷ്പാഞ്ജലി എന്നിവ സമർപ്പിക്കുന്നത് വിവാഹ തടസ്സം നീങ്ങാൻ ഉത്തമമാണ്. ജലധാര സമർപ്പണം നന്ന് .
തിങ്കളാഴ്ചയും രോഹിണിയും ചേർന്ന് വരുന്ന ദിനം ദിവസം സ്വയംവരപുഷ്പാഞ്ജലി നടത്തിയാൽ പെട്ടെന്നു ആഗ്രഹസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. കറുത്തവാവും തിങ്കളാഴ്ചയുമായിവരുന്ന ദിനം “അമോസോമവാരം” എന്ന് പറയുന്നു, ഇതും വിശേഷദിനമായി പറപ്പെടുന്നു.

12 തിങ്കളാഴ്ച വ്രതം നോറ്റാൽമംഗല്യഭാഗ്യം, ദാമ്പത്യ ഭദ്രത ഉണ്ടാകും. 12 തിങ്കളാഴ്ച വ്രതമെടുക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും ശിവനും പാര്‍വ്വതിയും പരിഹരിക്കും. മംഗല്യഭാഗ്യത്തിനുള്ള തടസം മാറി അതിവേഗം വിവാഹം നടക്കാൻ തിങ്കളാഴ്ച വ്രതം ഉത്തമമാണ്. ദാമ്പത്യ ഭദ്രതയ്‌ക്കും ദാമ്പത്യത്തിലെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കാനും ഇഷ്ടകാര്യ വിജയത്തിനും ഇഷ്ട വിവാഹലബ്ധിക്കും തിങ്കളാഴ്ച വ്രതപുണ്യം സഹായിക്കും.ജലപാനം പോലും ഒഴിവാക്കി പൂർണ്ണ ഉപവാസം സ്വീകരിച്ചാൽ വ്രതം പൂർത്തിയാക്കിയാൽ എത്രയും പെട്ടെന്ന് ആഗ്രഹം സാധിക്കും.

Tags: Thinkalazhcha Vratham
Share
Tweet
SendShare

More News from this section

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

More Matrimony News

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies