ന്യൂഡൽഹി: ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവുമായ ഖാലിദ സിയ (80)യുടെ മരണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഹൃദയ, ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ മാസം 13 ന് ധാക്കയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവർ അവിടെ, ഒരു പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലുള്ള വിദഗ്‌ധ ചികിത്സയിലായിരുന്നു.
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നിലയിൽ, ബംഗ്ലാദേശിന്റെ വികസനത്തിനും ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങൾക്കും അവർ നൽകിയ സംഭാവന ഓർമ്മിക്കപ്പെടും. ഖാലിദ സിയയുടെ വീക്ഷണവും പാരമ്പര്യവും ഇന്ത്യ – ബംഗ്ലാദേശ് പങ്കാളിത്തത്തെ തുടർന്നും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.
“മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ധാക്കയിലെ വിയോഗ വാർത്ത കേട്ടതിൽ അതിയായ ദുഃഖമുണ്ട്. അവരുടെ കുടുംബത്തിനും ബംഗ്ലാദേശിലെ മുഴുവൻ ജനങ്ങൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. സർവ്വശക്തൻ അവരുടെ കുടുംബത്തിന് ഈ ദാരുണമായ നഷ്ടം താങ്ങാനുള്ള ശക്തി നൽകട്ടെ.”
“2015-ൽ ധാക്കയിൽ വെച്ച് അവരുമായുള്ള എന്റെ കൂടിക്കാഴ്ച ഞാൻ ഓർക്കുന്നു. അവരുടെ ദർശനവും പൈതൃകവും നമ്മളുടെ പങ്കാളിത്തത്തെ തുടർന്നും നയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,”
എക്സ്’ പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ പ്രധാനമന്ത്രി മോദി പറഞ്ഞു,















