കെ.ബി. ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവീസ് ഇല്ലാതാക്കി ; ഗുരുതര ആരോപണവുമായി മാധ്യമപ്രവർത്തകൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ.ബി. ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവീസ് ഇല്ലാതാക്കി ; ഗുരുതര ആരോപണവുമായി മാധ്യമപ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2026, 10:54 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തലസ്ഥാനത്തെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന സിറ്റി സർക്കുലർ സർവീസ് ഗതാഗത മന്ത്രി ഇല്ലാതാക്കി എന്ന് മാധ്യമ പ്രവർത്തകൻ. ഇടതു പക്ഷ സഹയാത്രികനും മാധ്യമ പ്രവർത്തകനുമായ ടി സി രാജേഷ് ആണ് കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തു വന്നത്.

ബിജു പ്രഭാകർ കെഎസ്ആർടിസി എംഡി ആയിരുന്ന സമയത്ത് നഗരത്തിലെ ഇട റൂട്ടുകളിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സിറ്റി സർക്കുലർ ബസുകൾ ഗണേഷ് കുമാർ ആട്ടി മറിച്ചതിനെക്കുറിച്ച് ദീർഘമായ വിവരണം തന്നെ രാജേഷ് നൽകുന്നുണ്ട്.

“കെ.ബി. ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ ഈ സർക്കുലർ സർവ്വീസിനെ ഘട്ടംഘട്ടമായി പൊളിച്ചു. ബസിന്റെ നിരക്ക് പത്തുരൂപയായിരുന്നത് ആദ്യം എടുത്തുകളഞ്ഞു. പല ബസും സിറ്റി ഫാസ്റ്റ് എന്ന് പുനർക്രമീകരിച്ചാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇടറോഡുകളിലൂടെ പത്തും പതിനഞ്ചും മിനിട്ട് ഇടവിട്ടുണ്ടായിരുന്ന സർവീസുകളിൽ ബഹുഭൂരിപക്ഷവും നിലച്ചു. വലിയ ബസുകൾ സർവ്വീസ് നടത്തുന്ന പതിവു റൂട്ടുകളിലേക്ക് ഇലക്ട്രിക് ബസുകൾ ഓടിക്കാൻ തുടങ്ങി. നിരക്ക് ഫാസ്റ്റിന്റേതാക്കി. അതോടെ നഗരത്തിലെ പൊതുഗതാഗതം പഴയ സ്ഥിതിയിലായി” . ടി സി രാജേഷ് പറയുന്നു.

ഒട്ടേറെ ആളുകൾക്ക് ഉപകാരപ്രദമായിരുന്നതും പൊതുഗതാഗതത്തെ പ്രോൽസാഹിപ്പിക്കുന്നതുമായ സംവിധാനമാണ് ഇതോടെ ഇല്ലാതാക്കിയതെന്ന് ദുഃഖത്തോടെയല്ലാതെ പറയാനാകില്ല. എന്നാണ് രാജേഷിന്റെ വിലാപം .

പോസ്റ്റിനു കീഴെ കെ ബി ഗണേഷ് കുമാറിനെതിരെ നിരവധി പേരാണ് കമെന്റ് ചെയ്തിരിക്കുന്നത്. ഈ സര്‍ക്കാറിന്റെ ആദ്യ കാലത്ത് തന്നെയാണ് അതിന് തുടക്കമിട്ടത്. അന്ന് ആന്‍റണി രാജുവായിരുന്നു മന്ത്രി. പുതിയ മന്ത്രി വന്നതോടെയാണ് ആ പരിപാടി ഇല്ലാതായത്, എന്നും പലരും പറയുന്നു . ” ഗണേഷ് കുമാർ ഒരു സ്വകാര്യ ബസ്സുടമയാണ്. അദ്ദേഹം അവർക്ക് ദോഷം വരുന്നത് ഒന്നും ചെയ്യില്ല” എന്നും വെളിപ്പെടുത്തുന്ന കമെന്റുകൾ ഉണ്ട്.

മന്ത്രി ഓവർ സ്മാർട്ട് ആണ് എന്നും ആരോപണം ഉണ്ട്.


ടി സി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഞാൻ താമസിക്കുന്ന ഊന്നാന്‍പാറയില്‍നിന്ന് (പേരൂർക്കട- കുടപ്പനക്കുന്ന് റൂട്ട്) തമ്പാനൂർ വരെ പൊതുഗതാഗത സൗകര്യം ഉപയോഗിക്കാൻ തീരുമാനിച്ചാൽ ചില സമയത്ത് എനിക്ക് രണ്ടോ മൂന്നോ ബസുകൾ മാറിക്കയറേണ്ടിവരും. 30 മുതൽ 50 രൂപ വരെ ചെലവും ഒരുമണിക്കൂറോളം സമയവും ആവശ്യമാണ്. സ്വന്തം വാഹനത്തിലാണെങ്കിൽ 20 മിനിട്ട് മതി. ഓട്ടോ പിടിച്ചാൽ ഏതാണ്ട് 100-150 രൂപ ചെലവാകും.

പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ്, കമ്മീഷണർ ഓഫീസ്, കലാഭവൻ തിയേറ്റർ, വിമൻസ് കോളജ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന വഴുതക്കാട്ടേക്ക് അത്യപൂർവ്വമായി മാത്രമാണ് പേരൂർക്കടയിൽ നിന്ന് ബസുള്ളത്. അതുപോലെ തന്നെ പട്ടം, മെഡിക്കൽ കോളജ്, ശംഖുമുഖം തുടങ്ങിയ സ്ഥലത്തേക്കൊക്കെ പോകണമെങ്കിൽ പല ബസ് മാറിക്കയറണം. സമയം കൂടുതൽ, ചെലവും കൂടുതൽ. സ്വാഭാവികമായും നമ്മൾ പൊതുഗതാഗതത്തെ അവഗണിക്കേണ്ടിവരും. മരുതംകുഴിയിൽ നിന്ന് കിള്ളിപ്പാലം വരെ നീളുന്ന കൊച്ചാർ റോഡ്, മുക്കോലയ്‌ക്കലിൽ തുടങ്ങി വയലിക്കട- കുറവൻകോണം- നന്ദൻകോട് വഴി പാളയം, പട്ടം- കുറവൻകോണം- കവടിയാർ, ശാസ്തമംഗലം- പൈപ്പിൻമൂട്- പേരൂർക്കട തുടങ്ങി ബസ് സർവ്വീസ് ഇല്ലാത്തതും എന്നാൽ ആളുകൾ ധാരാളമായി സഞ്ചരിക്കുന്നതുമായ ഒട്ടേറെ റോഡുകൾ തിരുവനന്തപുരം നഗരത്തിനുള്ളിലുണ്ട്.

ബിജു പ്രഭാകർ കെഎസ്ആർടിസി എംഡി ആയിരുന്ന സമയത്ത് ഈ റൂട്ടുകളിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതായിരുന്നു സിറ്റി സർക്കുലർ ബസുകൾ. പത്തു രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. പത്തോ പതിനഞ്ചോ മിനിട്ട് കാത്തുനിന്നാൽ മേൽപ്പറഞ്ഞ ഏതു റൂട്ടിൽ നിന്ന് മിക്കവാറും സ്ഥലത്തേക്ക് ബസ് കിട്ടും. വഴുതക്കാട് ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്‌സിനു മുന്നിൽനിന്ന് കവടിയാർ വഴിയോ ഇടപ്പഴഞ്ഞി- ശാസ്തമംഗംലം വഴിയോ എനിക്ക് പേരൂർക്കടയ്‌ക്ക് ബസ് കിട്ടുമായിരുന്നു. ഇല്ലെങ്കില്‍ കൃത്യമായ കണക്ഷന്‍ ബസ് ഉണ്ടാകും. ആദ്യമൊക്കെ പത്തുരൂപയ്‌ക്ക് ഒരു ദിവസം ഒന്നിലേറെ കണക്ഷന്‍ ബസുകളില്‍ സഞ്ചരിക്കാമായിരുന്നു. ഗൂഗിൾ മാപ്പിൽ ബസുകളുടെ റൂട്ടും സമയവും സഹിതം ലൂപ് ചെയ്തതോടെ എവിടെ നിന്ന് എവിടേക്ക് എപ്പോൾ ഏതു റൂട്ടിൽ ബസുകിട്ടുമെന്നും അറിയാൻ സാധിക്കുമായിരുന്നു. ഏറെ ജനോപകാരപ്രദമായ നടപടിയായിരുന്നു അത്. സ്വകാര്യ ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഈ തീരുമാനം തിരിച്ചടിയായിരുന്നുവെന്നതു മറക്കുന്നില്ല.

ആദ്യമൊക്കെ പഴയ ബസുകളാണ് ഈ സർവ്വീസുകൾക്ക് ഉപയോഗിച്ചിരുന്നത്. റോഡുകൾ ചെറുതായതിനാൽ വലിയ ബസുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. പിന്നീട് സ്മാർട് സിറ്റി പദ്ധതിയിൽപെടുത്തി നഗരസഭ വലുപ്പം കുറഞ്ഞ ഇലക്ട്രിക് ബസുകൾ വാങ്ങിനൽകിയതോടെ മിക്കവാറും സർവ്വീസുകൾ അതിലേക്കു മാറ്റി. ആ സമയത്ത് പലപ്പോഴും ബൈക്കും കാറുമൊന്നും എടുക്കാതെ നഗരത്തിലേക്കിറങ്ങാൻ ഈ ബസുകൾ ഏറെ സഹായകമായിരുന്നു. ചില സമയത്ത് ബസിൽ തിരക്ക് നന്നേ കുറവാണെങ്കിൽ മറ്റു ചിലപ്പോൾ നിൽക്കാൻപോലും ഇടയില്ലാത്ത സ്ഥിതിയായിരിക്കും.

കെ.ബി. ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ ഈ സർക്കുലർ സർവ്വീസിനെ ഘട്ടംഘട്ടമായി പൊളിച്ചു. ബസിന്റെ നിരക്ക് പത്തുരൂപയായിരുന്നത് ആദ്യം എടുത്തുകളഞ്ഞു. പല ബസും സിറ്റി ഫാസ്റ്റ് എന്ന് പുനർക്രമീകരിച്ചാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇടറോഡുകളിലൂടെ പത്തും പതിനഞ്ചും മിനിട്ട് ഇടവിട്ടുണ്ടായിരുന്ന സർവീസുകളിൽ ബഹുഭൂരിപക്ഷവും നിലച്ചു. വലിയ ബസുകൾ സർവ്വീസ് നടത്തുന്ന പതിവു റൂട്ടുകളിലേക്ക് ഇലക്ട്രിക് ബസുകൾ ഓടിക്കാൻ തുടങ്ങി. നിരക്ക് ഫാസ്റ്റിന്റേതാക്കി. അതോടെ നഗരത്തിലെ പൊതുഗതാഗതം പഴയ സ്ഥിതിയിലായി. മേൽപ്പറഞ്ഞ റൂട്ടുകളിൽ പലതിലും പേരിനുമാത്രമായി ബസ് സർവ്വീസ്. പുതിയ സംവിധാനവുമായി മെല്ലെ ആളുകള്‍ യോജിച്ചു വന്നുതുടങ്ങിയപ്പോഴേക്കും പഴയ സ്ഥിതി തിരിച്ചെത്തി.

ഒട്ടേറെ ആളുകൾക്ക് ഉപകാരപ്രദമായിരുന്നതും പൊതുഗതാഗതത്തെ പ്രോൽസാഹിപ്പിക്കുന്നതുമായ സംവിധാനമാണ് ഇതോടെ ഇല്ലാതാക്കിയതെന്ന് ദുഃഖത്തോടെയല്ലാതെ പറയാനാകില്ല.

Tags: K B Ganesh KumarTC Rajesh Sindhuസിറ്റി സർക്കുലർ സർവീസ്
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies