ശബരിമല സ്വർണക്കൊള്ളക്കേസ്; തന്ത്രി കണ്ഠരര് രാജീവരെ  എസ്ഐടി അറസ്റ്റ് ചെയ്തു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല സ്വർണക്കൊള്ളക്കേസ്; തന്ത്രി കണ്ഠരര് രാജീവരെ  എസ്ഐടി അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2026, 03:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ  എസ്ഐടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഇഞ്ചക്കലിലുള്ള എസ്ഐടി ആസ്ഥാനത്ത് ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.  ദേവസ്വം ബോർഡിൽ നിന്നും ശമ്പളം വാങ്ങുന്നയാളാണെന്നും അതിനാൽ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.  എ പത്മകുമാറിന്റെയും മുരാരി ബാബുവിൻറയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശയാസ്പദമാണെന്നാണ് എസ് ഐ ടിയുടെ റിപ്പോർട്ടിലുള്ളത്.  ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് തന്ത്രിയാണെന്ന്  ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറടക്കം മൊഴി നൽകിയിരുന്നു.

അതേസമയം, തന്ത്രിയുടെ അറസ്റ്റിന് പിന്നിൽ സിപിഎമ്മാണെന്ന ആരോപണവും ശക്തമാവുകയാണ്.  തെരഞ്ഞടുപ്പ് പരാജയത്തിന് പിന്നിലെ  അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമമാണോ എന്ന സംശയവും ഉയരുന്നുണ്ട്. കാരണം സ്വർണക്കൊള്ളയുടെ കാലത്ത് ദേവസ്വം ബോർഡ് അംഗമായിരുന്ന ശങ്കർദാസിനെയും മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയോ ഇതുവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടി തയ്യാറായിട്ടില്ല. ഒപ്പം ചോദ്യം ചെയ്തതിന് പിന്നാലെ ധൃതിപിടിച്ചുള്ള തന്ത്രിയുടെ അറസ്റ്റ് ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാനും സാധ്യതയുണ്ട്.

2018- 19 കാലത്ത് ശബരിമലയിലുണ്ടായ ആചാരലംഘനങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ച ഒരാളാണ് തന്ത്രി കണ്ഠരര് രാജീവര്. യുവതി പ്രവേശന വിഷയത്തിൽ സർക്കാരിന്ർറെയും ദേവസ്വം ബോർഡിന്റെയും നിലപാടിന് വിരുദ്ധമായിരുന്നു അദ്ദേഹം. യുവതി പ്രവേശനത്തിനെതിരെ സുപ്രീംകോടതിയിൽ അദ്ദേഹം സത്യവാങ്മൂലം നൽകിയിരുന്നു. യുവതി പ്രവേശനത്തിന് പിന്നാലെ അദ്ദേഹം നടയടച്ച് ശുദ്ധികലശം  ചെയ്തതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി തർക്കമുണ്ടായിരുന്നു. ഇതുപോലെ പ്രത്യക്ഷത്തിൽ തന്നെ തന്ത്രി പലപ്പോഴും സിപിമ്മിനെ വെട്ടിലാക്കിയിരുന്നു.  ഇതിനെതിരെ കടകംപള്ളി സുരേന്ദ്രനും പത്മകുമാറും പരസ്യമായിരംഗത്ത് വന്നിരുന്നു.  തന്ത്രിക്ക് ശബരിമലയിൽ പ്രത്യേക അധികാരമില്ലെന്ന തരത്തിലായിരുന്നു പലപ്പോഴും കടകംപള്ളിയുടെ വാക്കുകൾ.

 

 

Tags: SITTemple Theft
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies