തിരുവനന്തപുരം: മുസ്ലീം വർഗീയതയ്‌ക്ക് മുന്നിൽ വീണ്ടും മുട്ടുകുത്തി സിപിഎമ്മും സാംസ്കാരിക മന്ത്രി സജി ചെറിയാനും. മുസ്ലീം ലീഗിനെതിരായ പ്രസ്താവന പിൻവലിച്ചിക്കുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രിയുടെ വാർത്താക്കുറിപ്പ്. പാർട്ടി സമ്മർദം ചെലുത്തിയതോടെയാണ് മാപ്പ് പറച്ചിൽ എന്നാണ് സൂചന. പ്രസ്താവനയ്‌ക്ക് പിന്നാലെ സജി ചെറിയാൻ പാർട്ടിയിൽ ഒറ്റപ്പെട്ടിരുന്നു. പിന്നാലെ ചില മാധ്യമങ്ങളും സജി ചെറിയാനെ കടന്നാക്രമിച്ചിരുന്നു
കാസർകോട്ടും മലപ്പുറത്തും കൂടുതൽ മുസ്ലീം സമുദായാംഗങ്ങളാണ് ജയിക്കുന്നതെന്ന യാഥാർഥ്യമാണ് സജി ചെറിയാൻ തുറന്നു പറഞ്ഞത്. ഇതിന് പിന്നിൽ വർഗീയ ധ്രുവീകരണമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പ്രസ്താവനയ്‌ക്കെതിപെ മുസ്ലീം സംഘടനകൾ രംഗത്ത് വന്നതോടെ താൻ പറഞ്ഞത് ലീഗിനെതിരെയാണെന്നും മുസ്ലീങ്ങൾക്ക് എതിരെയല്ലെന്നും മന്ത്രി പറഞ്ഞു. എട്ടിട്ടും രക്ഷയില്ലാതായതോടെയാണ് ഖേദ പ്രകടനം കൂടി നടത്തിയത്.
പൊളിറ്റിക്കൽ ഇസ്ലാം തുറിച്ചു നോക്കിയാൻ കീഴടങ്ങുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ എന്ന് വീണ്ടും തെളിയിക്കുകയാണ് സജി ചെറിയാനറെ മാപ്പ് പറച്ചിൽ. ദിവസങ്ങൾക്ക് മുൻപ് മുതിർന്ന സിപിഎം നേതാവ് എ. കെ ബാലനും സമാന സ്ഥിതിയായിരുന്നു. ജമാ അത്തെ ഇസ്ലാമിക്കെതിരെ പ്രസ്താവ നടത്തിയ ബാലൻ പിന്നീട് താൻ ഇമാനുളള കമ്യൂണിസ്റ്റാണ് എന്ന് തിരുത്തി. ജയിൽ പോകുകയാണെങ്കിൽ ഖുറാനും കൊണ്ട് പോകുമെന്ന് വരെ ബാലൻ പറഞ്ഞു.
സജി ചെറിയാന്റെ ഖേദ പ്രകടനം
കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നു. എന്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ. മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.
രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സിപിഎം പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ എന്റെ പൊതുജീവിതം വർഗീയതയോടു സമരസപ്പെട്ടല്ല പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് ഞാൻ. അത് എന്റെ നാട്ടിലെ ജനങ്ങൾക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്















