കോട്ടയം: ചങ്ങനാശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച ആള്‍ അറസ്റ്റില്‍. പൊന്‍കുന്നം സ്വദേശി ബാബു തോമസ് (45) ആണ് അറസ്റ്റിലായത്.
ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരനാണ് ഇയാൾ. ചങ്ങനാശ്ശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഫോണിൽ അശ്ശീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നും കന്യാസ്ത്രീ നൽകിയ പരാതിയിൽ പറയുന്നു.
കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ഇരകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.
പരാതി ഉയർന്നപ്പോൾ ഇയാൾ രാജിവച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു.ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപത്രിയിൽ എച്ച്ആർ മാനേജറായി ജോലി ചെയ്യുകയായിരുന്നു ബാബു തോമസ്. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.















