ന്യൂഡൽഹി: മ്യാൻമറിൽ ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തിയതായി സ്ഥിരീകരിച്ച് രാജ്യം. 2025 ജൂലൈയിലാണ് മ്യാൻമാർ അതിർത്തി കടന്ന് ഇന്ത്യൻ സേന സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.
ഓപ്പറേഷൻ നിർവഹിച്ച പാരാ സ്പെഷൽ ഫോഴ്‌സ് ലഫ്റ്റനന്റ് കേണൽ ഘടേജ് ആദിത്യ ശ്രീകുമാറിന് റിപ്പബ്ലിക്കിനോടു അനുബന്ധിച്ച് ശൗര്യ ചക്ര ബഹുമതി ലഭിച്ചിരുന്നു. ഈ ബഹുമതിക്കൊപ്പമുള്ള വിവരണത്തിലാണ് 2025 ജൂലൈയിലെ ഓപ്പറേഷന് ഇന്ത്യ ഔദ്യോഗികമായി അംഗീകാരം നൽകിയത്.
2025 ജൂലൈ 11 നും 13 നും ഇടയിൽ ഇന്ത്യയുടെ സ്പെഷൽ ഫോഴ്‌സായ പാരാ കമാൻഡോകളാണ് ഓപ്പറേഷനിറങ്ങിയത്. ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. മ്യാൻമറിലെ വിമത ഗ്രൂപ്പായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്റിന്റെ ക്യാമ്പുകളാണ് ഇന്ത്യ അന്ന് തകർത്തെറിഞ്ഞത്. കഴിഞ്ഞ ജൂലൈയിൽ തങ്ങളുടെ കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടായതായി ഭീകരർ ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം അന്ന് ആക്രമണത്തെ കുറിച്ച് മൗനം പാലിച്ചു.















