പാലക്കാട്: നഗരത്തിൽ നടുറോഡിൽ നിസ്കരിച്ച് വനിത. പാലക്കാട് നഗരത്തിലെ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ നടുറോഡിൽ വച്ചായിരുന്നു നിസ്കാരം. വെള്ള നിറമുള്ള നിസ്കാര കുപ്പായം ധരിച്ച സ്ത്രീയാണ് നടു റോഡിൽ പ്രാർത്ഥന നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
അതേസമയം, വസ്തു സംബന്ധിച്ച പ്രശ്നത്തിൽ തനിക്ക് നീതി കിട്ടിയില്ല പറഞ്ഞാണ് നടുറോഡിൽ നിസ്കരിച്ചത് എന്ന് പൊലീസ് പറയുന്നു. സ്ത്രീ കോയമ്പത്തൂർ സ്വദേശിനിയാണ് എന്നാണ് വിവരം. ഇവരുടെ ഭർത്താവ് പാലക്കാട് കൊല്ലംങ്കോട് സ്വദേശിയാണ്. ഭർത്താവിന്റെ മരണശേഷം ഭർതൃവീട്ടുകാർ ഇവർക്ക് സ്വത്ത് നൽകാതെ വഞ്ചിച്ചു. നിരവധി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിലുള്ള പ്രതിഷേധമാണ് നടുറോഡിൽ നിസ്കാരം എന്നും ഇവർ പറയുന്നു.















