മലപ്പുറം: മഹാമാഘ മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയെ തിരുനാവായയിൽ ആചാര പ്രകാരം പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, ബ്രഹ്മശ്രീ സുധീർ നമ്പൂതിരിപ്പാട് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
അധ്യാത്മികതയും ജീവിതവും രണ്ടല്ല എന്നാണ് അമ്മ പറയുന്നത്. മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് യുവാക്കളിൽ വലിയൊരു പരിവർത്തനം വരുത്താൻ കുംഭമേള പോലുള്ള ഇത്തരം സംഗമങ്ങൾക്ക് സാധിക്കുമെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ സ്വാമി അമൃത സ്വരൂപാനന്ദപുരി പറഞ്ഞു.
സനാധന ധർമ്മത്തെ കുറിച്ച് അറിയാനും പഠിക്കാനും എല്ലാവരും തയ്യാറാവണം. പ്രകൃതിയെ ആരാധിക്കാനാണ് ഇത്തരം മഹാ സംഗമങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്. അത് അതേ രീതിയിൽ ഉൾക്കൊള്ളാൻ നമുക്ക് സാധിക്കണമെന്നും സ്വാമിജി പറഞ്ഞു.















