കൊച്ചി: വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ചലച്ചിത്രനിര്‍മാതാവ് ജോബി ജോര്‍ജിന് നാല് വര്‍ഷം തടവും 66.5 ലക്ഷം രൂപ പിഴ
യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതിന് രണ്ടു കേസുകളിലായിട്ടാണ് ശിക്ഷ. പിഎംഎല്‍എ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.ജോബിയുടെ ഭാര്യ സുനിമോളെ കോടതി വെറുതെവിട്ടു.
2011-ല്‍ യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് രണ്ട് ഘട്ടങ്ങളിലായി മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യുവില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങിയെടുത്തതാണ് ഒരു കേസ്. വിസ ലഭിക്കാതായപ്പോൾ പരാതിപ്പെട്ടപ്പോള്‍ 2012-ല്‍ 25 ലക്ഷം രൂപയുടെ ചെക്ക് നൽകി. പക്ഷെ ഇത് വണ്ടിച്ചെക്ക് ആയിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഈ കേസില്‍ 50 ലക്ഷം രൂപ പിഴ നല്‍കണമെന്നും കോടതി ഉത്തരവായിട്ടുണ്ട്. മുളന്തുരുത്തി സ്വദേശി ബിജു വര്‍ഗീസിനെ ലണ്ടനിലെ ന്യൂകാസിലിലുള്ള ‘ഓഫ്-ലൈസന്‍സ്’ ഷോപ്പില്‍ പങ്കാളിത്തം നല്‍കാമെന്നും ഭാര്യ ഡാര്‍ലി ബിജുവിനെ ലണ്ടനിലെ എല്‍ബിഎ കോളേജില്‍ ബിസിനസ് ഇന്‍ഫര്‍മേഷന്‍ ഡിപ്ലോമയ്‌ക്ക് അഡ്മിഷന്‍ ഒരുക്കാമെന്നും പറഞ്ഞായിരുന്നു ജോബിയുടെ മറ്റൊരു തട്ടിപ്പ്.
ആന്‍മരിയ കലിപ്പിലാണ്, നാരായണീന്‌റെ ആണ്‍മക്കള്‍, കാവല്‍, അബ്രഹാമിന്‌റെ സന്തതികള്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ഇദ്ദേഹത്തിന്റെ ഗുഡ്‌വില്‍ ഫിലിംസ്.















