തിരുവനന്തപുരം: കണ്ണൂർ സീറ്റിൽ പരിഗണയ്‌ക്കപ്പെടാൻ വേണ്ടി കടുത്ത സമ്മർദം തുടർന്ന മുതിർന്ന നേതാവ് കെ സുധാകരന് സീറ്റില്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കൊണ്ഗ്രെസ്സ് നേതൃത്വം എത്തുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് എന്നാണ് പുറത്തു വരുന്ന വാർത്ത . ഇതോടെ കെ സുധാകരനും അടൂർ പ്രകാശിനും സീറ്റുണ്ടാകില്ല.
കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി ഒ മോഹനൻ കണ്ണൂരിൽ സ്ഥാനാർത്ഥി ആയേക്കുമെന്നാണ് പറയപ്പെടുന്നത്. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ ആയിരിക്കും മത്സരിക്കുകയെന്നും പറയുന്നു.
കെ സുധാകരനെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിനെതിരെ കണ്ണൂരിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.















