തിരുവനന്തപുരം: ജനം ടിവി കൊച്ചി റീജിയണൽ ബ്യൂറോയിലെ സീനിയര്‍ ക്യാമറാമാൻ സന്തോഷ് തിരുമല അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരം തിരുമല കുശര്‍കോട് സ്വദേശിയാണ്. ഭൗതികദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം വൈകുന്നേരം 4.30 ന് ശാന്തി കവാടത്തിൽ നടക്കും.















