ജെഇഇ മെയിൻ പരീക്ഷ: കുവൈറ്റിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു; പരീക്ഷകൾ ഏപ്രിൽ 2 മുതൽ ബ്രിട്ടൻ അക്കാദമിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Kuwait

ജെഇഇ മെയിൻ പരീക്ഷ: കുവൈറ്റിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു; പരീക്ഷകൾ ഏപ്രിൽ 2 മുതൽ ബ്രിട്ടൻ അക്കാദമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2026, 02:27 pm IST
Facebook
Twitter
WhatsAppTelegram

കുവൈറ്റ് സിറ്റി: പ്രവാസി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പിന് ഒടുവിൽ ജെഇഇ മെയിൻ 2026 സെഷൻ 2 പരീക്ഷയ്‌ക്ക് കുവൈറ്റിൽ കേന്ദ്രം അനുവദിച്ചു. സാല്‍മിയ ബ്ലോക്ക് 10ല്‍ ഉള്ള ബ്രിട്ടണ്‍ അക്കാദമിയെയാണ് പരീക്ഷാ കേന്ദ്രമായി എൻ.ടി.എ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

കുവൈറ്റിൽ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ തോതിലുള്ള ഇടപെടലുകളാണ് കഴിഞ്ഞ ആഴ്ചകളിൽ നടന്നത്. ഭാരതീയ പ്രവാസി പരിഷത്ത് (BPP) കുവൈറ്റ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കഴിഞ്ഞ ആഴ്ച നേരിട്ട് നിവേദനം നൽകിയിരുന്നു. കുവൈറ്റിലെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ നാട്ടിലേക്ക് പോകേണ്ടി വരുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയുള്ള ഇടപെടലിനെ തുടര്‍ന്നാണ് പരീക്ഷാ കേന്ദ്രം അനുവദിച്ച് ഇപ്പോൾ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.

ഏപ്രിൽ 2 മുതൽ 8 വരെയാണ് പരീക്ഷകൾ നടക്കുക. ഏപ്രിൽ 2, 4, 5, 6, 8 തീയതികളിൽ ജെഇഇ മെയിൻ പരീക്ഷകളും, ഏപ്രിൽ 7-ന് പേപ്പർ 2 പരീക്ഷയും നടക്കും. കുവൈറ്റിൽ നിന്നും ദുബായിൽ നിന്നും രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഇപ്പോൾ തങ്ങളുടെ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ എൻ.ടി.എ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

ബഹ്‌റൈനിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച കാര്യത്തിൽ ഇന്ത്യൻ എംബസിയുമായി ചേർന്ന് എൻ.ടി.എ നടപടികൾ പൂർത്തിയാക്കി വരികയാണ്. പരീക്ഷാ നഗരങ്ങളിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് എൻ.ടി.എ ഹെൽപ്പ് ലൈൻ നമ്പറിലോ ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കാൻ എൻ.ടി.എ നിർദ്ദേശിച്ചിട്ടുണ്ട്. അലോട്ട് ചെയ്ത പരീക്ഷാ നഗരങ്ങളിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് എൻ.ടി.എയുടെ ഹെൽപ്പ് ലൈൻ നമ്പറിലോ ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.

Tags: JEE
Share
Tweet
SendShare

More News from this section

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies