കുതിക്കാന്‍ 'ഭാരത് ബുള്ളറ്റ്'; രാജ്യത്തെ ആദ്യ തദ്ദേശീയ അതിവേഗ ട്രെയിന്‍ 2027 മാര്‍ച്ചില്‍ ; ആദ്യ സര്‍വീസ് സൂറത്ത് മുതല്‍ വാപി വരെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിക്കാന്‍ ‘ഭാരത് ബുള്ളറ്റ്’; രാജ്യത്തെ ആദ്യ തദ്ദേശീയ അതിവേഗ ട്രെയിന്‍ 2027 മാര്‍ച്ചില്‍ ; ആദ്യ സര്‍വീസ് സൂറത്ത് മുതല്‍ വാപി വരെ

Greeshma M NairbyGreeshma M Nair
Apr 3, 2026, 12:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ ‘B28’ (BHARATH MADE BULLET) 2027 മാര്‍ച്ചോടെ പുറത്തിറക്കാന്‍ റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നു. ബെംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എല്‍ ആണ് ഈ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നല്‍കിയ കരാര്‍ പ്രകാരം രണ്ട് അതിവേഗ ട്രെയിന്‍ സെറ്റുകളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ ഭാഗമായ സൂറത്ത് മുതല്‍ വാപി വരെയുള്ള 97 കിലോമീറ്റര്‍ പാതയിലായിരിക്കും ആദ്യമായി സര്‍വീസ് നടത്തുക. 2027 ഓഗസ്റ്റില്‍ ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ജപ്പാനില്‍ നിന്നുള്ള ഷിന്‍കാന്‍സെന്‍ ട്രെയിനുകള്‍ ലഭ്യമാക്കുന്നതിലെ വെല്ലുവിളികള്‍ കണക്കിലെടുത്താണ് ഇന്ത്യ സ്വന്തം നിലയ്‌ക്ക് ട്രെയിനുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 250 കിലോമീറ്ററില്‍ വേഗത്തിലായിരിക്കും ട്രെയിന്‍ ഓടുക. ഒരു ട്രെയിന്‍ സെറ്റില്‍ 8 കോച്ചുകള്‍ ഉണ്ടായിരിക്കും. ഒരു കോച്ചിന് ഏകദേശം 27.86 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. രൂപകല്‍പ്പനയും പരീക്ഷണ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 866.87 കോടി രൂപയാണ് കരാര്‍ തുക.

പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ‘ചെയര്‍ കാര്‍’ രീതിയിലുള്ള കോച്ചുകളാണ് B28ല്‍ ഉണ്ടാവുക. യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുന്നതിനായി ആവശ്യാനുസരണം തിരിക്കാവുന്നതും പുറകോട്ട് ചരിക്കാവുന്നതുമായ റൊട്ടേറ്റബള്‍ സീറ്റുകള്‍, യാത്രക്കാര്‍ക്ക് വിനോദത്തിനായി ഓണ്‍ബോര്‍ഡ് സ്‌ക്രീനുകള്‍, ശാരീരിക പരിമിതികളുള്ള യാത്രക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍, വൈ-ഫൈ, ജിപിഎസ് അധിഷ്ഠിത വിവരശേഖരണ സംവിധാനം തുടങ്ങിയവയും ഉണ്ടായിരിക്കും.

2027-ന്റെ ആദ്യ പാദത്തില്‍ പുറത്തിറങ്ങുന്ന ട്രെയിന്‍, വിപുലമായ സുരക്ഷാ പരിശോധനകള്‍ക്കും ട്രയല്‍ റണ്ണുകള്‍ക്കും ശേഷമായിരിക്കും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. അതിവേഗ റെയില്‍ ശൃംഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിലെ നിര്‍ണ്ണായക ചുവടുവെപ്പാണിത്.

Tags: india first bullet trainnext yearb28
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies