അതിദാരിദ്ര്യ മുക്ത കേരളമെന്ന പിണറായി സർക്കാരിന്റെ അവകാശവാദം പച്ചനുണയാണെന്ന് വീണ്ടും തെളിയിച്ച് മാനന്തവാടിയിലെ എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളമുണ്ട പഞ്ചായത്തിലെ മൊതക്കര നാലു സെൻറ് കോളനിയിലെ ദയനീയ ജീവിതങ്ങളെ കുറിച്ചാണ് ‘ഇലക്ഷൻ സ്റ്റണ്ടല്ല,കേരളം കാണാതെ പോകരുത് ഈ 3 മിനിറ്റ്’ എന്ന തലകെട്ടോടെ പങ്കുവച്ചിരിക്കുന്നത്.
പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കേളുവിന്റെ സ്വന്തം മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്ഥലമാണിത്. അവരുടെ വിഷമങ്ങള്‍ കേട്ടതിന് ശേഷം വോട്ടുചോദിക്കാതെ, ജയിക്കുവാണെങ്കില്‍ ഇതിനൊരു മാറ്റം ഉണ്ടാക്കുമെന്നും, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ട് തോന്നിയ ദിവസമാണിതെന്നും പറഞ്ഞാണ് ശ്യാം രാജ് അവിടുന്ന് യാത്ര പറഞ്ഞത്.
ശ്യാം രാജിന്റെ കുറിപ്പ്
ഇലക്ഷൻ സ്റ്റണ്ടല്ല,കേരളം കാണാതെ പോകരുത് ഈ 3 മിനിറ്റ്……
വോട്ട് ചോദിക്കാൻ പോയതാണ്. പക്ഷേ ചോദിക്കാൻ കഴിഞ്ഞില്ല.തൊണ്ടയിടറി, കണ്ണു നിറഞ്ഞു.
മനസുള്ളവർക്ക്,മനുഷ്യത്തമുള്ളവർക്ക് കരഞ്ഞ കണ്ണുകളോടെയല്ലാതെ ഇവിടെ നിന്നും ഇറങ്ങാനാവില്ല…
ഇന്നും ശൗചാലയങ്ങൾ ഇല്ലാത്തവർ ഈ കേരളത്തിൽ ഉണ്ട്..
ഇന്നും കുടിവെള്ളം ലഭിക്കാത്തവർ ഈ കേരളത്തിലുണ്ട്.
ഇന്നും ഭൂപരിഷ്കരണ നിയമത്തിന്റെ യാതൊരു ഗുണവും ലഭിക്കാത്ത ദളിത്- ആദിവാസികൾ കേരളത്തിലുണ്ട്…
അതി ദാരിദ്ര്യ വിമുക്ത കേരളത്തിലെ (?) പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ശ്രീ കേളുവിന്റെ സ്വന്തം മണ്ഡലത്തിലെ വെള്ളമുണ്ട പഞ്ചായത്തിലെ,മൊതക്കരയിലെ നാലു സെൻറ് കോളനിയാണിത്….















