'ദൃശ്യം' മൂന്നാം ഭാഗത്തിന്റെ മുഴുവന്‍ ഡിജിറ്റല്‍ അവകാശങ്ങളും സ്വന്തമാക്കി ആമസോണ്‍ പ്രൈം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ദൃശ്യം’ മൂന്നാം ഭാഗത്തിന്റെ മുഴുവന്‍ ഡിജിറ്റല്‍ അവകാശങ്ങളും സ്വന്തമാക്കി ആമസോണ്‍ പ്രൈം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2026, 10:03 am IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഫ്രാഞ്ചൈസിയായ ‘ദൃശ്യം’ മൂന്നാം ഭാഗത്തിന്റെ മുഴുവന്‍ ഡിജിറ്റല്‍ അവകാശങ്ങളും ആമസോണ്‍ പ്രൈം സ്വന്തമാക്കി. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ (SVOD, TVOT ഉള്‍പ്പെടെയുള്ളവ) തങ്ങള്‍ക്കാണെന്നും ഇതില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും വ്യക്തമാക്കി ആമസോണ്‍ സെല്ലര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

ആശിര്‍വാദ് സിനിമാസും ആമസോണും തമ്മിലുള്ള നിലവിലെ നിയമപരമായ കരാറുകള്‍ പ്രകാരം ചിത്രത്തിന്റെ ഡിജിറ്റല്‍ ഉടമസ്ഥാവകാശം ആമസോണിന് മാത്രമാണ്. ഈ അവകാശങ്ങള്‍ വില്‍ക്കാനോ, ലൈസന്‍സ് നല്‍കാനോ ആശിര്‍വാദ് സിനിമാസിനോ മറ്റ് മൂന്നാം കക്ഷികള്‍ക്കോ അധികാരമില്ല. ആമസോണിന്റെ അനുമതിയില്ലാതെ സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്തിയാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും പ്രത്യാഘാതങ്ങളും ബന്ധപ്പെട്ടവര്‍ തന്നെ അനുഭവിക്കേണ്ടി വരും.

കരാര്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇന്‍ജംഗ്ഷന്‍ ഉത്തരവുകളും നഷ്ടപരിഹാരവും ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ ഏപ്രില്‍ 2-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മെയ് 21-ലേക്ക് മാറ്റിയിരുന്നു. മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21-ന് തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറില്‍ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ദിഖ് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. നിയമപോരാട്ടങ്ങളും ബിസിനസ് ഇടപാടുകളും വാര്‍ത്തകളില്‍ നിറയുമ്പോഴും ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും പുതിയ നീക്കങ്ങള്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Tags: AASHIRVAD CINEMASAmazon Primedhrishyam 3digital rights
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies