ഡല്‍ഹിയില്‍ വന്‍ വ്യാജ ടൂത്ത്‌പേസ്റ്റ് നിര്‍മ്മാണ യൂണിറ്റ് പിടികൂടി; പ്രമുഖ ബ്രാന്‍ഡായ 'സെന്‍സോഡൈനിന്റെ' പേരില്‍ വിറ്റഴിച്ചത് ആയിരക്കണക്കിന് വ്യാജ ഉല്‍പ്പന്നങ്ങള്‍
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡല്‍ഹിയില്‍ വന്‍ വ്യാജ ടൂത്ത്‌പേസ്റ്റ് നിര്‍മ്മാണ യൂണിറ്റ് പിടികൂടി; പ്രമുഖ ബ്രാന്‍ഡായ ‘സെന്‍സോഡൈനിന്റെ’ പേരില്‍ വിറ്റഴിച്ചത് ആയിരക്കണക്കിന് വ്യാജ ഉല്‍പ്പന്നങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2026, 09:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പ്രമുഖ ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡായ ‘സെന്‍സോഡൈനിന്റെ’ പേരില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പന നടത്തിയിരുന്ന വന്‍ സംഘത്തെ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് പിടികൂടി. വ്യാഴാഴ്ച ഔട്ടര്‍ ഡല്‍ഹിയിലെ ഖഞ്ജവാല പ്രദേശത്തുള്ള മഹാബീര്‍ വിഹാറില്‍ നടത്തിയ റെയ്ഡിലാണ് നിര്‍മ്മാണ യൂണിറ്റ് തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് യൂണിറ്റ് നടത്തിപ്പുകാരനായ ഹരി ഓം മിശ്രയെ (58) പോലീസ് അറസ്റ്റ് ചെയ്തു.

ക്രൈം ബ്രാഞ്ചിന്റെ ഇആര്‍-1 വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഖഞ്ജവാലയിലെ ഗോഡൗണില്‍ പരിശോധന നടത്തിയത്. അതീവ അശുചിത്വമായ സാഹചര്യത്തില്‍ ആറ് തൊഴിലാളികള്‍ ചേര്‍ന്ന് സെന്‍സോഡൈനിന്റെ ശൂന്യമായ ട്യൂബുകളില്‍ പ്രാദേശികമായി നിര്‍മ്മിച്ച നീല നിറത്തിലുള്ള പേസ്റ്റ് നിറയ്‌ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. യാതൊരുവിധ ലൈസന്‍സോ അംഗീകാര രേഖകളോ ഇല്ലാതെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. ഏകദേശം 1,800 ഓളം നിറച്ച വ്യാജ സെന്‍സോഡൈന്‍ ട്യൂബുകള്‍, 10,000-ലധികം ഒഴിഞ്ഞ ട്യൂബുകള്‍, പാക്ക് ചെയ്ത നിലയിലുള്ള 1,200 ട്യൂബുകള്‍, ഡ്രമ്മുകളില്‍ സൂക്ഷിച്ചിരുന്ന 130 കിലോ നീല നിറത്തിലുള്ള അസംസ്‌കൃത പേസ്റ്റ്, ട്യൂബുകളില്‍ പേസ്റ്റ് നിറയ്‌ക്കാനും സീല്‍ ചെയ്യാനുമുള്ള യന്ത്രങ്ങള്‍, സെന്‍സോഡൈന്‍ ബ്രാന്‍ഡ് പേരുള്ള പാക്കിംഗ് കവറുകള്‍, ബോക്‌സുകള്‍, പശ തോക്കുകള്‍ എന്നിവ പിടികൂടി.

അതീവ മോശമായ സാഹചര്യത്തില്‍ നിര്‍മ്മിക്കുന്ന ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കി. പ്രാദേശിക വിപണികളിലേക്കാണ് ഇവ പ്രധാനമായും വിതരണം ചെയ്തിരുന്നത്. പ്രതി ഹരി ഓം മിശ്ര കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

ഭാരതീയ ന്യായ സംഹിത, പകര്‍പ്പവകാശ നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ വ്യാജ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടക്കുന്ന വ്യാപകമായ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി. ഇതേ ദിവസം തന്നെ ദ്വാരകയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ റീപാക്ക് ചെയ്ത് വില്‍ക്കുന്ന മറ്റൊരു സംഘത്തെയും പോലീസ് പിടികൂടിയിട്ടുണ്ട്.

Tags: SensodyneseizedOwner Arrested
Share
Tweet
SendShare

More News from this section

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

Latest News

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies