വനിതാ സംവരണ നിയമം; നിയമസഭകളിലും ലോക്സഭയിലും സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ദ്ധിപ്പിക്കും; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെടുമെന്ന പ്രചാരണം പച്ചക്കള്ളം; പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വനിതാ സംവരണ നിയമം; നിയമസഭകളിലും ലോക്സഭയിലും സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ദ്ധിപ്പിക്കും; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെടുമെന്ന പ്രചാരണം പച്ചക്കള്ളം; പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2026, 09:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്സഭാ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസംഖ്യാ നിയന്ത്രണത്തില്‍ മികച്ച മാതൃക കാണിച്ച കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗോവ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണം കുറയില്ലെന്ന് ഉറപ്പാക്കുന്ന നിയമത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമസഭകളിലും ലോക്സഭയിലും സീറ്റുകളുടെ എണ്ണം ഏകദേശം 50 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ 543 ലോക്സഭാ സീറ്റുകള്‍ 816 ആയി ഉയര്‍ത്തിയേക്കും. ഇങ്ങനെ വര്‍ദ്ധിപ്പിക്കുന്ന അധിക സീറ്റുകള്‍ പൂര്‍ണ്ണമായും സ്ത്രീകള്‍ക്കായി മാറ്റിവെക്കാനാണ് നീക്കം. വനിതാ സംവരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാര്‍ലമെന്റില്‍ തടസ്സമില്ലാതെ പാസാക്കാന്‍ കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രധാനമന്ത്രി സ്ത്രീകളോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ 40 വര്‍ഷമായി അമ്മമാരുടെയും സഹോദരിമാരുടെയും ഈ അവകാശം വൈകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമനിര്‍മ്മാണ നടപടികള്‍ക്കായി ഏപ്രില്‍ 16 മുതല്‍ പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കും. വിഷയത്തില്‍ ചര്‍ച്ചയ്‌ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ വിട്ടുനിന്നിരുന്നു. ഇതിനു പകരമായി എല്ലാ കക്ഷികളുടെയും യോഗം വിളിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഏപ്രില്‍ 9-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ പ്രധാനമന്ത്രി നടത്തിയ ഈ പ്രഖ്യാപനം സ്ത്രീ വോട്ടര്‍മാരുടെ ഇടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നത് ഉറപ്പാണ്. സ്ത്രീവോട്ടർമാരുടെ വർദ്ധിച്ച സ്വാധീനമുള്ള പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു വരുന്നതിനാൽ അവിടെയും ഈ നീക്കം രാഷ്‌ട്രീയമായി ബിജെപിക്ക് മേൽക്കൈ നൽകും.

Tags: Narendra ModiLoksabha Electionquota bill
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies