ബിന്ദു കൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ള കാറിടിച്ച്‌ കായിക താരങ്ങളായ
2 വിദ്യാർഥിനികൾക്ക് ഗുരുതര പരിക്ക്: കാറിൽ കെഎസ്‌യുവിന്റെയും കോൺഗ്രസിന്റെയും കൊടികളും ബിന്ദു കൃഷ്ണയുടെ പോസ്റ്ററും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിന്ദു കൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ള കാറിടിച്ച്‌ കായിക താരങ്ങളായ
2 വിദ്യാർഥിനികൾക്ക് ഗുരുതര പരിക്ക്: കാറിൽ കെഎസ്‌യുവിന്റെയും കോൺഗ്രസിന്റെയും കൊടികളും ബിന്ദു കൃഷ്ണയുടെ പോസ്റ്ററും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 09:09 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്. ഹോക്കി താരങ്ങളായ പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ലിങ്ക് റോഡിലാണ് അപകടം. നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി കൈവരി തകർത്ത് പെൺകുട്ടികൾ കായലിലേക്ക് വീഴുകയായിരുന്നു.

ധനലക്ഷ്മി, ചിഞ്ചുലക്ഷ്മി എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ പെണ്‍കുട്ടികളെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഈ കുട്ടി വെന്റിലേറ്ററിലാണ്.വള്ളിക്കീഴ് ഗവ. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളാണ് രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മിയും (14), വള്ളിക്കീഴ് സ്വദേശി ചിഞ്ചുലക്ഷ്മിയും (14).

കൊല്ലം മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥി ബിന്ദു കൃഷ്ണയുടെ മകന്റെ കാറാണിത്. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണംവിട്ട് ഒരടിയിലധികം ഉയരമുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറിയാണ് വിദ്യാർഥികളെ ഇടിച്ചുതെറിപ്പിച്ചത്. ചിഞ്ചുലക്ഷ്മി കായലിലേക്ക് വീണു. ധനലക്ഷ്മി നടപ്പാതയിലെ കമ്പിയിൽ കുടുങ്ങി.

കൈവരി തകര്‍ന്ന് കായലിലേക്ക് വീണ കുട്ടികളെ സമീപത്തെ കടയില്‍ നിന്ന രണ്ട് യുവാക്കളാണ് കരയ്‌ക്ക് എത്തിച്ചത്.അപകടത്തെ തുടർന്ന് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ തടഞ്ഞ്‌ പൊലീസിൽ അറിയിക്കുകയുമായിരുന്നു.

കാറിലുണ്ടായിരുന്ന കൊല്ലം ലോ കോളേജ്‌ വിദ്യാർഥി ദേവാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടുപേർ ഓടിരക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കാറോടിച്ചത്‌ യൂത്ത് കോൺഗ്രസ്– കെഎസ്‌–യു പ്രവർത്തകരാണെന്നാണ്‌ വിവരം. ബിന്ദു കൃഷ്ണയുടെ മകൻ കെ കെ ശ്രീകൃഷ്ണയുടെ പേരിലുള്ള കെഎൽ 16 ആർ 2935 നമ്പർ ഓൾട്ടോ കാറാണ്‌ അപകടത്തിനിടയാക്കിയത്‌.

താലൂക്ക്‌ കച്ചേരി ജങ്‌ഷൻ മുതൽ കാർ അമിത വേഗത്തിലായിരുന്നെന്ന്‌ ദൃക്‌സാക്ഷികൾ പറഞ്ഞു. മുന്നിൽ ബൈക്കിൽ പോകുകയായിരുന്ന തങ്ങൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന്‌ ആകാശ്, എൽസ എന്നിവർ പറഞ്ഞു. കാറിൽനിന്ന് കെഎസ്‌യുവിന്റെയും കോൺഗ്രസിന്റെയും കൊടികളും ബിന്ദു കൃഷ്ണയുടെ പോസ്റ്ററും കണ്ടെത്തി. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.

അപകട വിവരമറിഞ്ഞ്‌ ജില്ലാ ആശുപത്രിയിലെത്തിയ വിദ്യാർഥികളുടെ സഹപാഠികളെ കോൺഗ്രസ്‌ സംഘം ഭീഷണിപ്പെടുത്തി. വിദ്യാർഥികൾ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുന്നതുകണ്ടാണ് ഇവർ പ്രകോപിതരായത്. പെൺകുട്ടികളെയടക്കം ആക്രമിക്കാൻ ശ്രമിച്ച ഇവരെ നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്ന്‌ പിടിച്ചുമാറ്റി.

Tags: bindu krishnaFEATURED2
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies