മദ്യപിച്ച് വാഹനം ഒാടിച്ചു; ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ പോലീസ് പിടിയില്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മദ്യപിച്ച് വാഹനം ഒാടിച്ചു; ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ പോലീസ് പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 09:51 am IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: മദ്യപിച്ച് വാഹനമോടിച്ചതിന് ഓസ്ട്രേലിയന്‍ മുന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ സിഡ്നി പൊലീസ് അറസ്റ്റ് ചെയ്തു. സിഡ്നിയിലെ മറൂബ്രയില്‍ സംഭവം. പരിശോധനയില്‍ അനുവദനീയമായതിലും ഇരട്ടിയിലധികം അളവില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. റോഡരികില്‍ പൊലീസ് ശ്വാസപരിശോധനനടത്തുന്നതിനിടെ വാര്‍ണര്‍ ഓടിച്ചിരുന്ന വാന്‍ പരിശോധനാ കേന്ദ്രത്തിന് തൊട്ടുമുന്‍പായി നിര്‍ത്തുകയും പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു.

വാര്‍ണറുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് 0.104 ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഓസ്ട്രേലിയയില്‍ അനുവദനീയമായ പരിധിയുടെ ഇരട്ടിയിലധികമാണിത്. തുടര്‍ന്ന് താരത്തെ അറസ്റ്റ് ചെയ്ത് മറൂബ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചു. വാര്‍ണറെ കോടതി വിളിപ്പിച്ചിരിക്കുകയാണ്.

നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിന്റെ ക്യാപ്റ്റനാണ് വാര്‍ണര്‍. ഏപ്രില്‍ 9-ന് പെഷവാര്‍ സാല്‍മിക്കെതിരായ അടുത്ത മത്സരത്തിന് മുന്‍പുള്ള ഏഴ് ദിവസത്തെ ഇടവേളയിലാണ് അദ്ദേഹം സിഡ്നിയിലേക്ക് വ്യക്തിപരമായ ആവശ്യത്തിനായി എത്തിയത്. നിയമനടപടികള്‍ ആരംഭിച്ചെങ്കിലും പിഎസ്എല്ലില്‍ കളിക്കാന്‍ അദ്ദേഹം പാകിസ്ഥാനിലേക്ക് തിരിക്കും.

2024 ജനുവരിയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും 2023 ഏകദിന ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്നും വിരമിച്ച വാര്‍ണര്‍, 2024 ട്വന്റി-20 ലോകകപ്പിലാണ് അവസാനമായി അന്താരാഷ്‌ട്ര കുപ്പായമണിഞ്ഞത്. നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ് താരം.

Tags: Arrestdavid warnerdrunk and drive
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies