പാലക്കാട്: കോൺഗ്രസ് ആരോപണം തോൽവി ഭയന്നെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാത്ഥി ശോഭ സുരേന്ദ്രൻ. കെട്ടിച്ചമച്ച സംഭവമാണ് നടന്നതെന്നും പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും തെളിവുകൾ പുറത്തു വിടുമെന്നും മാദ്ധ്യമങ്ങളെ കാണുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
ബിജെപി ജയിക്കുമെന്ന് വ്യക്തമായപ്പോഴുള്ള ഗൂഢാലോചനയാണിത്. കണ്ണനല്ലൂരിൽ റൂറൽ സൊസൈറ്റിയുണ്ട്. സൊസൈറ്റിയിൽ നിന്നും ലക്ഷകണക്കിന് രൂപ ആളുകളെ പറ്റിച്ച് കുടുംബങ്ങൾ തകർത്ത ഭാര്യയും ഭർത്താവുമാണ് ഇതിന് പിന്നിൽ. ഭാര്യ അവിടത്തെ മെമ്പർ ആണെന്നാണ് വിവരം. ശരിയായ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിടും.
ഒരു മീഡിയ മാനിപ്പുലേറ്റ് ചെയ്ത തയ്യാറാക്കിയ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. വെളുത്ത ചൂരിദാറിട്ട സ്ത്രീ കാറിനകത്ത് ഉണ്ടെന്ന തരത്തിലാണ് ദൃശ്യങ്ങൾ കാണിക്കുന്നത്. അവർ കോൺഗ്രസുകാരിയാണ്. എന്റെ കാറിനകത്ത് ഞാനും പ്രമീള ശശീധരനും യാത്ര ചെയ്യുന്നത്. കോൺഗ്രസുകാരുടെ രണ്ട് വണ്ടികളാണ് ഞങ്ങളെ ഫോളോ ചെയ്തിരുന്നു. കൊടിവെച്ച കാറുകളും അതിലുണ്ട്. അന്വേഷണം നടത്തേണ്ടത് പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനുമാണെന്നും ശോഭ സുരേന്ദ്രൻ പ്രതീകരിച്ചു. രണ്ട് മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്നും ശോഭ സുരേന്ദ്രൻ അറിയിച്ചു.















