എറണാകുളം: ഉദ്ഘാടന ദിവസം തിയേറ്ററില്‍ തീപിടുത്തം. പിറവത്ത് ആശിര്‍വാദ് സിനിമ കോംപ്ലക്‌സിലാണ് തീപ്പിടുത്തമുണ്ടായത്. സിനിമ പ്രദര്‍ശനം നടക്കുമ്പോഴാണ് തിയേറ്ററില്‍ നിന്നും പുക ഉയര്‍ന്നത്. കാണികൾ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി ഓടി. തീപിടിത്തത്തിന് തീയറ്ററിലെ പിന്നാലെ സിനിമാ പ്രദർശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഇന്ന് മുതലാണ് തീയേറ്ററില്‍ സിനിമാപ്രദര്‍ശനം തുടങ്ങിയത്. വാഴ 2 ആയിരുന്നു ആദ്യ ചിത്രം. സിനിമാ പ്രദർശനം നടക്കുന്നതിനിടെ രാവിലെ 10.45ഓടെ തീയേറ്ററിനുള്ളിൽ പുക ഉയരുകയായിരുന്നു. ഇതോടെ കോംപ്ലക്‌സിനുള്ളിലെ എല്ലാ തീയേറ്ററുകളുടെയും പ്രവർത്തനം നിർത്തിവയ്‌ക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഉദ്യോഗസ്ഥർ തീയേറ്ററിനുള്ളിൽ പരിശോധന നടത്തി.















