കോഴിക്കോട്: ജനം ടിവിക്ക് എതിരെ വിദ്വേഷ പ്രചരണവുമായി ജമാഅത്തെ ഇസ്ലാമി. ഇന്ത്യയുടെ ചരിത്രത്തേയും ബഹുസ്വരതയേയും തകർക്കാൻ ജനം ടിവി ശ്രമിക്കുന്നതായി ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണമായ പ്രബോധനത്തിൽ ലേഖനം.
ജമാ അത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭീകര സ്വഭാവം തെളിവുകൾ സഹിതം ജനം ടി വി പുറത്ത് വിട്ടതാണ് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്. ലോകം മുഴുവൻ നടക്കുന്ന ജിഹാദിന് വിശുദ്ധ വൽകരിക്കുന്ന ജമാഅത്തെ സിലബസ് ജനം ടിവി ചർച്ചയാക്കിയിരുന്നു. ഇതാണ് ജമാഅത്തെ ഇസ്ലാമിയെ വെറളി പിടിപ്പിച്ചത്.
ആഴ്ചകൾക്ക് മുമ്പാണ് ജനം ടിവിയിൽ ജമാഅത്തെ ഇസ്ലാമിയുടെ മദ്രസയിൽ പഠിപ്പിക്കുന്ന പുസ്തകങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഏഴാം ക്ലാസിലെയും ഒൻപതിലെയും മദ്രസാ പാഠപുസ്തകമായ ഹദീസിൽ ഇസ്ലാമിക് സ്റ്റേറ്റ്, ഹമാസ്, മുസ്ലിം ബ്രദർഹുഡ് അടക്കമുള്ള ആഗോള മതഭീകര സംഘടനകളിൽ, മഹത്വവൽക്കരിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മുസ്ലീം ബ്രദർ ഹുഡ് സ്ഥാപകനും ഒന്നാന്തരം മതരാഷ്‌ട്രവാദിയുമായ ഹസനുൽ ബന്ന, ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകൾ മൗദൂദി, ഹമാസ് സ്ഥാപകൻ ഷെയ്ഫ് അഹമ്മദ് യാസിനും ഇവർക്ക് എണ്ണം പറഞ്ഞ നവോത്ഥാന നായകനാണ്. അൽ- ഖ്വയ്ദ അടക്കമുള്ള ഭീകര സംഘടനകൾ ഇവർക്ക് നവോത്ഥാന സംഘടനകളാണ്. ഇതിന് പുറമേ മതസ്പർദ്ദ വളർത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടന്ന് സംസ്ഥാന സർക്കാർ നടപടി നേരിട്ട ‘വഴിയടയാളവും’ ഇവരുടെ സിലബസിന്റെ ഭാഗമാണ്.
വാർത്ത പുറത്തുവന്നതിന് പിന്നാലെ സംഭവം വലിയ ചർച്ചയാകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വാസ്തവ വിരുദ്ധമായ കള്ളങ്ങൾ കുത്തിനിറച്ച് ജമാഅത്തെ ഇസ്ലാമി തയ്യാറാക്കിയിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിക്ക് കീഴിൽ സംസ്ഥാനത്ത് നിരവധി മദ്രസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മജ്ലിസ് എജ്യുക്കേഷണൽ ട്രസ്റ്റിനാണ് ഇവയുടെ നിയന്ത്രണം. ജമാഇസ്ലാമിയുടെ കീഴിലുള്ള ഇൻറഗ്രേറ്റഡ് എജ്യുക്കേഷണൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് പാഠഭാഗങ്ങൾ തയ്യാറാക്കുന്നത്. എന്നാൽ സംഭവം വലിയ ചർച്ചയായിട്ടും ഇതിരെ അന്വേഷണം നടത്താനോ എന്തെങ്കിലും നടപടിയെടുക്കാനോ സംസ്ഥാന സർക്കാരോ വിദ്യാഭ്യാസ വകുപ്പോ തയ്യാറായിട്ടില്ല.















