ആലപ്പുഴ: ചേർത്തലയിലെ മന്തിക്കടയുടെ വിവാദ പരസ്യത്തിൽ പ്രതിഷേധം ശക്തമാകുന്നു. ചേർത്തല മനോരമ കവലയ്ക്ക് വടക്കു വശത്തുള്ള മെഹർ മന്തി ആൻ്റ് ഗ്രിൽസ് എന്ന സ്ഥാപനമാണ് മന്തിയും ചിക്കൻ ഫ്രൈയും കൊതിയോടെ നോക്കിയിരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് പരസ്യമുണ്ടാക്കിയത്. വിഷു ആശംസയുടെ കാർഡിലാണ് ഈ വിവാദ ചിത്രം.
കേവലം വിഷു ആശംസാ കാർഡല്ലെന്നും ഈ തെമ്മാടിത്തരം വച്ചു പൊറുപ്പിക്കരുതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി ശശികല ടീച്ചർ പറഞ്ഞു. ഈ കട കച്ചവടത്തിന് വേണ്ടി തുറന്നതല്ല. ടിസിഎസിൽ കണ്ടത് പോലെ ഇതിനു പിന്നിൽ ദുരുദേശമുണ്ട്. അതുകൊണ്ട് ഈ കട അധികൃതർ തന്നെ പൂട്ടിക്കുമെന്ന് കരുതാം. അല്ലെങ്കിൽ കൃഷ്ണഭക്തർ ആ പണി ഏറ്റെടുക്കേണ്ടി വരും അതത്ര സുഖമുള്ള ഏർപ്പാടാകില്ലെന്നും ശശികല ടീച്ചർ മുന്നറിയിപ്പ് നൽകി.
ഈ ഫോട്ടോ വന്നിട്ട് മൂന്നു ദിവസമായി, നമ്മുടെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് അവരുടെ ഒക്കെ പാർട്ടികൾ സാംസ്കാരിക നായകർ ഇതുവരെ ഇതറിഞ്ഞോ എന്ന് മറ്റൊരു പോസ്റ്റിൽ ശശികല ടീച്ച ചോദിച്ചു. പരമവിത്രമതാമീ മണ്ണിൽ കേട്ടപ്പോൾ പോലും ഓക്കാനിച്ച വരല്ലേ ഇവരെല്ലാം?
ഒരു കൊച്ചു പെങ്കുട്ടിയെ വെച്ച് കേരള സ്റ്റോറി ചമച്ചവരല്ലേ ഇവരെല്ലാം?
പണ്ട് സർക്കാസമായി ശത്രുസംഹാര പുഷ്പജ്ഞലിയെപ്പറ്റി ഞാൻ പ്രസംഗിച്ചപ്പോൾ അതു മുറിച്ചെടുത്ത് പാഞ്ഞ സതീശന് പിന്തുണയുമായി മുഖ്യമന്ത്രി വരെ ഉണ്ടായിരുന്നില്ലേ?
ഉത്തരേന്ത്യയിൽ പറക്കുന്ന കാക്കയെ നോക്കി ആരെങ്കിലും പോ കാക്കേ ന്നു പറഞ്ഞാൽ പോലും മുസ്ലിം പീഡനം ആരോപിച്ച ഇവിടെ ഇളകിയാടി കലാശം ചവിട്ടുന്ന വരെവിടെ? മതേതരരേ മറുപടി ഉണ്ടോ?
ഉത്തരേന്ത്യയിൽ പറക്കുന്ന കാക്കയെ നോക്കി ആരെങ്കിലും പോ കാക്കേന്നു പറഞ്ഞാൽ പോലും മുസ്ലിം പീഢനം ആരോപിച്ച ഇവിടെ ഇളകിയാടി കലാശം ചവിട്ടുന്ന വരെവിടെ? മതേതരരേ മറുപടി ഉണ്ടോയെന്നും ശശികല ടീച്ചർ ചോദിക്കുന്നു. അതേസമയം, ചിത്രം വിവാദമായതോടെ ഹോട്ടൽ ഉടമ മാപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്.















