ആലപ്പുഴ: എടത്വായില്‍ പൂക്കടയ്ക്ക് തീ പിടിച്ചു. എടത്വ ജംഗ്ഷനില്‍ സെന്റ് ജോര്‍ജ് ഷോപ്പംഗ് കോപ്ലംക്‌സില്‍ പ്രവര്‍ത്തിക്കുന്ന തെക്കേടത്ത് ഫ്‌ളവര്‍ ഷോപ്പിനാണ് തീ പിടിച്ചത്. കട പൂര്‍ണ്ണമായും കത്തി നശിച്ചു.
ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം. കടയ്‌ക്കുള്ളില്‍ നിന്ന് പുക പുറത്തേക്ക് വരുന്നത് കണ്ട് എടത്വ പള്ളിയുടെ സെക്യൂരിറ്റി ബേബി ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് കടയുടെ ഷട്ടര്‍ പകുതിയോളം ഉയര്‍ത്തിയ ശേഷമാണ് തീ നിയന്ത്രിക്കാന്‍ സാധിച്ചത്. ഈ സമയം കൊണ്ട് കടക്കുള്ളിലെ സാധനങ്ങള്‍ എല്ലാം പൂര്‍ണമായും കത്തി നശിച്ചു. ഏകദേശം 5 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കടയുടമ സാജു പറയുന്നു.















