ഭീഷണിയുടെ മുനയില്‍ ഒളിവ് ജീവിതം; ലോണ്‍ ആപ്പ് മാഫിയ തളര്‍ത്തിയ ആയഞ്ചേരി സ്വദേശിയെ പയ്യന്നൂരില്‍ കണ്ടെത്തി; വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കുടുംബത്തിന് വിട്ട് നല്‍കും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭീഷണിയുടെ മുനയില്‍ ഒളിവ് ജീവിതം; ലോണ്‍ ആപ്പ് മാഫിയ തളര്‍ത്തിയ ആയഞ്ചേരി സ്വദേശിയെ പയ്യന്നൂരില്‍ കണ്ടെത്തി; വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കുടുംബത്തിന് വിട്ട് നല്‍കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2026, 12:32 pm IST
Facebook
Twitter
WhatsAppTelegram

വടകര: ലോണ്‍ ആപ്പ് സംഘങ്ങളുടെയും പലിശ മാഫിയയുടെയും ഭീഷണി താങ്ങാനാവാതെ വീടുവിട്ട വിഷ്ണു പ്രകാശ് എന്ന ഇരുപത്തിയഞ്ചുകാരനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് കണ്ടെത്തി. എട്ടു ദിവസമായി കുടുംബത്തെയും പോലീസിനെയും ആശങ്കയിലാഴ്‌ത്തിയ തിരോധാനം ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. കേവലം 10,000 രൂപ ലോണ്‍ ആപ്പില്‍ നിന്ന് വായ്പയെടുത്തതാണ് വിഷ്ണുവിനെ കുരുക്കിലാക്കിയത്. പണം തിരിച്ചടച്ചിട്ടും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണി സംഘം തുടര്‍ന്നു. ഇത് തീര്‍ക്കാന്‍ ബ്ലേഡ് മാഫിയയില്‍ നിന്ന് വാങ്ങിയ 65,000 രൂപ പലിശ കയറി ഒരു ലക്ഷത്തിലധികമായി. ഇരു വശത്തുനിന്നും സമ്മര്‍ദ്ദം ഏറിയതോടെയാണ് യുവാവ് ഒളിവില്‍ പോകാന്‍ തീരുമാനിച്ചത്.

കാസര്‍കോട് ബേക്കല്‍ പനയാലിലാണ് വിഷ്ണുവിന്റെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത്. തുടര്‍ന്ന് മംഗലാപുരം, ബംഗളൂരു മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. വടകര ടൗണില്‍ കൂടി വിഷ്ണു മറ്റൊരാള്‍ക്കൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ വന്നിരുന്നു. വടകര ടൗണിലെ ദൃശ്യങ്ങളും റെയില്‍വേ സ്റ്റേഷനുകളിലെ നിരീക്ഷണ ക്യാമറകളും പരിശോധിച്ച സൈബര്‍ സെല്‍ യുവാവ് ട്രെയിന്‍ മാര്‍ഗ്ഗം സഞ്ചരിക്കുന്നതായി സ്ഥിരീകരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വിഷ്ണുവിനെ പോലീസ് തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണു, കാണാതാകുന്നതിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വടകര ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നത്. ബാങ്കില്‍ പോകാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണു. വടകരയില്‍ വച്ച് സുഹൃത്തിന്റെ എടിഎം വഴി 1000 രൂപ എടുത്തു. തൊട്ടുപിന്നാലെ ഒരു കോള്‍ വന്നു. ഫോണ്‍ കോളിന് ശേഷം വിഷ്ണു അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുന്റെ മൊഴി.

വിഷ്ണു കടബാധ്യതയെക്കുറിച്ചും തന്നെ വേട്ടയാടുന്നവരെക്കുറിച്ചും സഹോദരന് അയച്ച സന്ദേശം അയച്ചിരുന്നു. ഈ മെസേജ് കേസില്‍ നിര്‍ണ്ണായകമായിരുന്നു. വിഷ്ണുവിനെ വടകരയിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി കുടുംബത്തിന് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു. യുവാവിനെ ഭീഷണിപ്പെടുത്തിയ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

Tags: missingloan appfoundPayyanoorvishnu prakash
Share
Tweet
SendShare

More News from this section

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies