പുറ്റിങ്ങൽ റിപ്പോർട്ട് എന്തായി? അപകടങ്ങൾക്ക് ശേഷം പതിവ് അന്വേഷണം നടത്തും, എന്നാൽ തുടർനടപടിയുണ്ടാകുന്നില്ല: വി. മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുറ്റിങ്ങൽ റിപ്പോർട്ട് എന്തായി? അപകടങ്ങൾക്ക് ശേഷം പതിവ് അന്വേഷണം നടത്തും, എന്നാൽ തുടർനടപടിയുണ്ടാകുന്നില്ല: വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 01:25 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലം സന്ദർശിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. അപകടം കേരളത്തെ മാത്രമല്ല രാജ്യത്തെ ആകെ നടുക്കിയിരിക്കുകയാണെന്ന് വി. മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിലും ഇത്തരത്തിൽ ഒരു സംഭവം നടന്നിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമുള്ള വിവിധ മേഖലകളിൽ കഴിഞ്ഞകാലങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ നടക്കുമ്പോൾ സർക്കാരുകൾ അന്വേഷണം നടത്താറുമുണ്ട്.

എന്നാൽ അന്വേഷണത്തിന് ശേഷം തുടർനടപടികൾ ഉണ്ടാകാത്തതിനാലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നത്. ഇത് സർക്കാരുകൾ മനസ്സിലാക്കണം. മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം എത്ര പ്രഖ്യാപിച്ചാലും അത് താൽക്കാലിക ആശ്വാസം മാത്രമേ ആകുന്നുള്ളൂ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ ശാസ്ത്രീയമായ പടക്ക നിർമ്മാണ രീതികൾ അവലംബിക്കണം.

കഴിഞ്ഞകാല അന്വേഷണങ്ങളിലെ ശുപാർശകളിൽ ഇത്തരം നിർദ്ദേശങ്ങൾ നിരവധിയുണ്ട്. പുറ്റിങ്ങൽ ദുരന്തം അന്വേഷിച്ച വി.എസ് ഗോപിനാഥൻ അടക്കം നിരവധി പരിഹാരം മാർഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല എന്നത് ചിന്തിക്കേണ്ടതാണ്. വിദഗ്ധർ പടക്ക നിർമ്മാണത്തിന് പ്രത്യേക വ്യാവസായിക മേഖല അടക്കം നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പ്രാവർത്തികമാകുമോ എന്ന് പരിശോധിക്കണം. ഇപ്പോൾ ഉണ്ടായ അപകടം അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതാകട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എത്രപേർ അവിടെ ജോലി ചെയ്തിരുന്നു എന്നതിന് കൃത്യമായ കണക്ക് ആരുടെ കയ്യിലും ഇല്ല. ആകെ വാങ്ങിയ ചോറ് പൊതികളുടെ എണ്ണത്തിലാണ് അപകടത്തിൽപ്പെട്ടവരുടെ കണക്കെടുത്തത്, കേരളം പൊലൊരു സംസ്ഥാനത്തിന് ഇത് നല്ലൊരു രീതിയല്ല. അതിന് ഉതകുന്ന നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: v muralidharanMundathikode fire attack
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies