ലഹരിമരുന്ന് ഉപയോഗം: പാകിസ്ഥാന്‍ താരം മുഹമ്മദ് നവാസ് അന്വേഷണ നിഴലില്‍; സറേയുമായുള്ള കരാര്‍ റദ്ദാക്കി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലഹരിമരുന്ന് ഉപയോഗം: പാകിസ്ഥാന്‍ താരം മുഹമ്മദ് നവാസ് അന്വേഷണ നിഴലില്‍; സറേയുമായുള്ള കരാര്‍ റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 06:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: നിരോധിത ലഹരിമരുന്ന് ഉപയോഗിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പി.സി.ബി) അന്വേഷണ നിഴലില്‍. ഇതോടെ ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ സറേ കൗണ്ടി ക്ലബ്ബിന് വേണ്ടി കളിക്കാനുള്ള നവാസിന്റെ കരാര്‍ റദ്ദാക്കി. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിനിടെ ശേഖരിച്ച സാമ്പിളിലാണ് നവാസ് പോസിറ്റീവായതെന്ന് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീലങ്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ ഏഴ് മത്സരങ്ങളിലും 32-കാരനായ നവാസ് കളിച്ചിരുന്നു.

സൂപ്പര്‍ എയിറ്റ് ഘട്ടത്തില്‍ പാകിസ്ഥാന്‍ പുറത്തായെങ്കിലും, ഏഴ് വിക്കറ്റുകളും 15 റണ്‍സും താരം നേടിയിരുന്നു. ഐ.സി.സി (അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍) നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പി.സി.ബി ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ‘ഐ.സി.സിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പി.സി.ബി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഐ.സി.സിക്ക് കൈമാറും,’ പി.സി.ബി വക്താവ് വ്യക്തമാക്കി.

മെയ് 26 മുതല്‍ ജൂലൈ 18 വരെ നടക്കുന്ന ടി20 ബ്ലാസ്റ്റില്‍ സറേയ്‌ക്ക് വേണ്ടി കളിക്കാനായിരുന്നു നവാസിന്റെ തീരുമാനം. രണ്ടാഴ്ച മുന്‍പ് പി.സി.ബി ഇതിനായി താരത്തിന് എന്‍.ഒ.സി (അനാക്ഷേപ പത്രം) നല്‍കുകയും ചെയ്തിരുന്നു. കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടത്. സംഭവത്തില്‍ സറേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അന്വേഷണം നേരിടുന്നുണ്ടെങ്കിലും നിലവില്‍ നടക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന് വേണ്ടി നവാസ് കളിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ റാവല്‍പിണ്ടിക്കെതിരെ മൂന്ന് ഓവര്‍ ബൗള്‍ ചെയ്ത താരം വിക്കറ്റുകളൊന്നും നേടിയിരുന്നില്ല. എട്ട് മത്സരങ്ങളില്‍ ആറ് വിജയങ്ങളുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുള്‍ട്ടാന്‍. അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഐ.സി.സി തയ്യാറായിട്ടില്ല. ഈ അന്വേഷണത്തിന്റെ ഫലം നവാസിന്റെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറില്‍ നിര്‍ണ്ണായകമാകും.

Tags: pcbpakisthan playermuhamadh nawasdrugs used
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies