മിണ്ടാതിരിക്കില്ല ഇന്ത്യ'; പാക് ഭീഷണികള്‍ക്ക് 'ഓപ്പറേഷന്‍ സിന്ദൂര്‍' ഓര്‍മ്മിപ്പിച്ചു രാജ്‌നാഥ് സിങ്ങിന്റെ മറുപടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിണ്ടാതിരിക്കില്ല ഇന്ത്യ’; പാക് ഭീഷണികള്‍ക്ക് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഓര്‍മ്മിപ്പിച്ചു രാജ്‌നാഥ് സിങ്ങിന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 06:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ക്ഷമയെ ആരും ദുര്‍ബലതയായി കാണേണ്ടതില്ലെന്ന് പാകിസ്താന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ കടുത്ത മുന്നറിയിപ്പ്. അയല്‍രാജ്യങ്ങള്‍ പ്രകോപനമുണ്ടാക്കിയാല്‍ ഇന്ത്യയുടെ പ്രതികരണം വാക്കുകള്‍ക്ക് അതീതമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്ത്യക്കെതിരെ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് പരോക്ഷമായി മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഇതുവരെ മറ്റൊരു രാജ്യത്തെയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ല. എന്നാല്‍ ആരെങ്കിലും ഇങ്ങോട്ട് പ്രശ്‌നമുണ്ടാക്കാന്‍ വന്നാല്‍ നമ്മുടെ മറുപടി ‘ഡോട്ട്, ഡോട്ട്, ഡോട്ട്(…)’ എന്നായിരിക്കും,’ രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെ സൈനികശേഷി ഇന്ന് ലോകം ഉറ്റുനോക്കുന്ന നിലയില്‍ കരുത്താര്‍ജ്ജിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യം ഒരു വര്‍ഷം മുന്‍പ്, 2025 ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തെ അദ്ദേഹം അനുസ്മരിച്ചു.

അന്ന് നേപ്പാളി പൗരനടക്കം 26 നിരപരാധികളെയാണ് പാക് ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. ഈ ക്രൂരതയോടുള്ള ഇന്ത്യയുടെ നിലപാട് എന്നും വിട്ടുവീഴ്ചയില്ലാത്തതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പഹല്‍ഗാം ആക്രമണത്തിന് പകരമായി ഇന്ത്യ നടത്തിയ മിന്നല്‍ നീക്കമായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’. 2025 മെയ് 7-ന് പാക് അധീന കശ്മീരിലെയും പാകിസ്താനിലെയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ അദ്ദേഹം പ്രശംസിച്ചു.

ലഷ്‌കറെ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളുടെ താവളങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം. നമ്മുടെ സൈനികര്‍ അന്ന് ശത്രുക്കള്‍ക്ക് നല്‍കിയ മറുപടി എന്താണെന്ന് ലോകം മുഴുവന്‍ കണ്ടതാണെന്നും, അത് പ്രത്യേകം എടുത്തു പറയേണ്ടതില്ലെന്നും ആത്മവിശ്വാസത്തോടെ മന്ത്രി പറഞ്ഞു. ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് സൈന്യം ഇനിയും ശക്തമായ തിരിച്ചടി നല്‍കുമെന്ന സൂചനയോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

Tags: rajnath singhPahalgam attackwarning pakisthan
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies