ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര കരാർ തിങ്കളാഴ്ച; പ്രൊഫഷണലുകൾക്ക് വിസ ഇളവ്, നികുതി കുറയും, 1.6 ലക്ഷം കോടിയുടെ നിക്ഷേപം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര കരാർ തിങ്കളാഴ്ച; പ്രൊഫഷണലുകൾക്ക് വിസ ഇളവ്, നികുതി കുറയും, 1.6 ലക്ഷം കോടിയുടെ നിക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2026, 12:14 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ ഡി.സി:  ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്ന സുപ്രധാനമായ സ്വതന്ത്ര വ്യാപാര കരാർ തിങ്കളാഴ്ച ഒപ്പുവെക്കും. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണാണ് വെള്ളിയാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ (2000 കോടി ഡോളർ) നിക്ഷേപം നടത്തുമെന്ന് ന്യൂസിലൻഡ് ഉറപ്പുനൽകിയിട്ടുണ്ട്. നിക്ഷേപ വാഗ്ദാനത്തിൽ വീഴ്ച വരുത്തിയാൽ കരാറിലെ ഇളവുകൾ പിൻവലിക്കാനുള്ള അധികാരം ഇന്ത്യക്കുണ്ടായിരിക്കും.

കരാർ നിലവിൽ വരുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡ് വിപണിയിൽ നികുതിരഹിത പ്രവേശനം ലഭിക്കും. ടെക്സ്റ്റൈൽസ്, തുകൽ ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, എൻജിനീയറിങ് സാധനങ്ങൾ എന്നിവയ്‌ക്ക് ഇത് വലിയ നേട്ടമാകും. മറുഭാഗത്ത്, ന്യൂസിലൻഡിൽ നിന്നുള്ള 95 ശതമാനം ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഇന്ത്യ കുറയ്‌ക്കും. കമ്പിളി, കൽക്കരി, മരം, കിവി, ആപ്പിൾ, വൈൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് ഡയറി ഉൽപ്പന്നങ്ങളെ [ പാൽ, തൈര്, ചീസ്‍‍‍‍‍] കരാറില്‍ നിന്ന് പൂർണ്ണമായും ഒഴിവാക്കി. കൂടാതെ പഞ്ചസാര, ഭക്ഷ്യ എണ്ണകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്‌ക്കും നികുതി ഇളവ് ഉണ്ടായിരിക്കില്ല.

ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും കരാറിലൂടെ പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ഐടി, ആരോഗ്യ സംരക്ഷണം, എൻജിനീയറിങ് തുടങ്ങിയ മേഖലകളിലെ 5,000 പേർക്ക് താൽക്കാലിക തൊഴിൽ വിസ ലഭിക്കും. കൂടാതെ യോഗ ഇന്‍സ്ട്രക്ടര്‍മാര്‍, ആയുഷ് വിദഗ്ധര്‍, ഷെഫുകള്‍, സംഗീത അധ്യാപകര്‍ എന്നിവര്‍ക്കായി പ്രത്യേക വിസ വിഭാ​ഗങ്ങളുമുണ്ട്. വിദ്യാർത്ഥികൾക്കായി 1,000 വർക്ക് ആൻഡ് ഹോളിഡേ വിസകൾ പ്രതിവർഷം നേടാൻ സാധിക്കും. 140 കോടി ജനങ്ങളുള്ള ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പ്രവേശനം ലഭിക്കുന്നത് വഴി ന്യൂസിലന്‍ഡിൽ വലിയ രീതിയിലുള്ള വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് ക്രിസ്റ്റഫർ ലക്സൺ വ്യക്തമാക്കി.

Tags: New ZealandIndia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies