തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. കുണ്ടന്നൂർ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചേരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെടിക്കെട്ടു പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരണപ്പെട്ട രാകേഷിന് 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. പുലികളി കലാകാരൻ കൂടിയായിരുന്നു രാകേഷ്.
ഇതോടെ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 16 ആയി. ഞായറാഴ്ച ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചിരുന്നു. എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് ഇന്നലെ മരിച്ചത്. വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞദിവസം മരിച്ചിരുന്നു. ഏപ്രിൽ 21 ചൊവ്വാഴ്ച വൈകുന്നേരമാണ് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായത്.















