ഹരിപ്പാട്: രാത്രി വീട്ടുപടിക്കൽ വെച്ച് യുവതിക്ക് പാമ്പ് കടിയേറ്റു. പള്ളിപ്പാട് സ്വദേശിനി സിന്ധു (40) വിനാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പാമ്പ് കടിയേറ്റത്. രാത്രി വീടിന്റെ ഗേറ്റ് അടയ്‌ക്കാൻ പോയ സമയത്താണ് അപകടം സംഭവിച്ചത്. അണലിയാണ് സിന്ധുവിനെ കടിച്ചത്. ഇവർ അപകടനില തരണം ചെയ്തു.
ഉടൻതന്നെ ഇവരെ കരിയിലകുളങ്ങരയിലെ എൽമെക്സ് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകി.പത്ത് ഡോസ് ആന്റി വെനമാണ് സിന്ധുവിന് നൽകിയത്. നിലവിൽ ഇവർ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആശുപത്രി അധികൃതരുടെ വേഗത്തിലുള്ള ഇടപെടലും കൃത്യസമയത്ത് ആന്റി വെനം ലഭ്യമാക്കിയതും ജീവൻ രക്ഷിക്കാൻ സഹായകമായതായി വിലയിരുത്തുന്നു.
സിന്ധു അപകടനില തരണം ചെയ്തതായും ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും ആശുപത്രി അധികൃതർ അറിയിച്ചു.















