കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. 142 മണ്ഡലങ്ങളിലെ മൂന്ന് കോടി 21 ലക്ഷം വോട്ടർമാരാകും ഇന്ന് വിധി എഴുതുക. കൊൽക്കട്ട 24 പർഗാനസ് ഹുഗ്ലി ഉൾപ്പെടെ ഏഴ് ജില്ലകളിൽ വോട്ടിംഗ് ആരംഭിച്ചു.
1448 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. എട്ട് മന്ത്രിമാരും ജനവിധി തേടുന്നുണ്ട്. മുഖ്യമന്ത്രിയും മത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഭവാനിപ്പൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നുണ്ട്. ഏപ്രിൽ 23 ന് നടന്ന ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
ഭവാനിപൂരിൽ മമത ബാനർജിയെ പരാജയപ്പെടുത്തുമെന്നും സംസ്ഥാനത്ത് ബിജെപിക്ക് പൂർണ ഭൂരിപക്ഷം ലഭിക്കുമെന്നും സർക്കാർ രൂപീകരിക്കുമെന്നും സുവേന്ദു അധികാരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സുരക്ഷാ ഭീഷണി കണക്കിലെടുത്ത്, തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി ദേശീയ അന്വേഷണ ഏജൻസിയുടെ സാന്നിധ്യവും ബംഗാളിലുണ്ട്. സുഗമവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തുടനീളം 3, 5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിൽ മാത്രം 35,000 ഓളം സേനാംഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ഏകദേശം 2,550 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയും ബംഗാളിൽ എത്തിയിട്ടുണ്ട്.















