പുനെ: ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയ മൂന്ന് അമേരിക്കൻ പൗരന്മാർക്ക് രാജ്യം വിടാൻ നിർദ്ദേശം. വിസ നിയമങ്ങൾ ലംഘിച്ച് ക്രിസ്തുമത പ്രചാരണം നടത്തിയെന്ന് കണ്ടെത്തയതിനെ തുടർന്ന് ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസിന്റെ നിർദ്ദേശ പ്രകാരം പോലീസിന്റേതാണ് നടപടി. മേയ് 10-നകം ഇന്ത്യ വിടണമെന്ന് കാട്ടി മൂവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
പുനെയിലെ ശുക്രവാർ പേട്ടിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. 53 നും 66 നും ഇടയിലാണ് ഇവരുടെ പ്രായം. ഇവരിൽ നിന്നും വിവിധ ഭാഷയിലുള്ള സുവിശേഷ ലഘുലേഖകൾ കണ്ടെത്തി. പുനെയിലെ സാധാരണക്കാരായ ടാക്സി ഡ്രൈവമാരെയാണ് ഇവർ ലക്ഷ്യം വച്ചിരുന്നത്.
ഇന്ത്യയുടെ ടൂറിസ്റ്റ് വിസ ചട്ടങ്ങൾ പ്രകാരം സഞ്ചാരികൾക്ക് പ്രദേശങ്ങൾ സന്ദശിക്കാൻ മാത്രമാണ് അനുമതി. മതപ്രഭാഷണം, അല്ലെങ്കിൽ സുവിശേഷ വേല പോലുള്ളവയ്‌ക്ക് വിലക്കുണ്ട്. 2025 ജൂലൈയിൽ ക്രിസ്തുമതത്തിലേക്ക് മാറാൻ പണം വാഗ്ദാനം ചെയ്തതിന് പിംപ്രി ചിഞ്ച്വാഡ് പോലീസ് അമേരിക്കൻ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു.















