ഭയത്തിൽ നിന്ന് മുക്തി; 'ജയ് ശ്രീറാം' വിളികളുമായി സർക്കാർ ജീവനക്കാർ; അഴിമതി ഫയലുകൾ നീക്കം ചെയ്യാനുള്ള തത്രപാടിൽ മമതയും കൂട്ടരും; സ്വാസ്ഥ്യ ഭവന് മുന്നിൽ പ്രതിഷേധം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 ഭയത്തിൽ നിന്ന് മുക്തി; ‘ജയ് ശ്രീറാം’ വിളികളുമായി സർക്കാർ ജീവനക്കാർ; അഴിമതി ഫയലുകൾ നീക്കം ചെയ്യാനുള്ള തത്രപാടിൽ മമതയും കൂട്ടരും; സ്വാസ്ഥ്യ ഭവന് മുന്നിൽ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 11:48 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേൽക്കാനൊരുങ്ങവെ, സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയിൽ സർക്കാർ ജീവനക്കാരുടെ ആഹ്ലാദപ്രകടനം. ചൊവ്വാഴ്ച സെക്രട്ടേറിയറ്റിനുള്ളിൽ ജീവനക്കാർ കൂട്ടമായി ചേർന്ന് ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ വിളികൾ മുഴക്കി. തങ്ങൾ ഇനി ‘ഭയമുക്തരാണെന്ന്’ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ജീവനക്കാരുടെ ഈ അപ്രതീക്ഷിത നീക്കം.

സെക്രട്ടേറിയറ്റിലെ ഓരോ നിലയിലുമുള്ള ബാൽക്കണികളിൽ ഒത്തുകൂടിയ ജീവനക്കാർ കാവി വസ്ത്രങ്ങൾ വീശിയാണ് തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിച്ചത്. എല്ലാ വകുപ്പുകളിൽ നിന്നുമുള്ള ജീവനക്കാർ ഇതിൽ പങ്കുചേർന്നു. പുതിയ സർക്കാർ തങ്ങൾക്ക് ഗുണകരമായ തീരുമാനങ്ങൾ എടുക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ഒരു ജീവനക്കാരൻ പ്രതികരിച്ചു.

അതേസമയം, നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ‘സംഗ്രാമി ജൗത മഞ്ച’യുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. തൃണമൂൽ സർക്കാരിന്റെ കാലത്ത് കോവിഡ് മഹാമാരിയുടെ മറവിൽ നടന്ന അഴിമതികളുടെ ഫയലുകൾ ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യ ഭവനിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഇവർ ആരോപിക്കുന്നു.

ഹെൽത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്. ബിജെപി സർക്കാർ അധികാരമേൽക്കുന്നതോടെ പഴയ സെക്രട്ടേറിയറ്റ് മന്ദിരമായ റൈറ്റേഴ്സ് ബിൽഡിംഗിലേക്ക് ഭരണം മാറ്റാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ മന്ദിരം സന്ദർശിക്കുകയും മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകൾ നവീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. ബിജെപി അധികാരത്തിലെത്തിയാൽ ഭരണം പഴയ സെക്രട്ടേറിയറ്റിലേക്ക് മാറ്റുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

Tags: WEST BENGAL ELECTION
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies