പകര്‍ച്ചപ്പനി പിടിമുറുക്കുന്നു; 20 ദിവസത്തിനിടെ 67 മരണം, ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പകര്‍ച്ചപ്പനി പിടിമുറുക്കുന്നു; 20 ദിവസത്തിനിടെ 67 മരണം, ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2026, 08:44 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ 20 ദിവസത്തിനിടെ വിവിധ രോഗങ്ങള്‍ ബാധിച്ച് 67 പേര്‍ മരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. എലിപ്പനി, ഇന്‍ഫ്‌ലുവന്‍സ, ഡെങ്കിപ്പനി, ഷിഗെല്ല എന്നിവ മൂലമാണ് പ്രധാനമായും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കാന്‍ അടിയന്തര പ്രതിരോധ നടപടികള്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

മരണങ്ങളില്‍ 13 എണ്ണം എലിപ്പനി മൂലവും 13 എണ്ണം ഇന്‍ഫ്‌ലുവന്‍സ മൂലവുമാണ്. ഡെങ്കിപ്പനി ബാധിച്ച് 11 പേരും ജീവന്‍ നഷ്ടപ്പെടുത്തി. സംസ്ഥാനത്താകെ 5,500-ലധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച 133 പേരില്‍ അഞ്ച് കുട്ടികള്‍ മരണമടഞ്ഞതും ആരോഗ്യരംഗത്തെ ആശങ്ക വര്‍ധിപ്പിക്കുന്നു.

പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം രണ്ട് ലക്ഷത്തി പതിനൊമ്പതിനായിരം കടന്നിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രിക്കാന്‍ രൂപീകരിച്ച ഹൈപവര്‍ കമ്മിറ്റി ഉടന്‍ തന്നെ സര്‍ക്കാരിന് വിശദമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

ഡെങ്കിപ്പനി വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പ്രത്യേക ഡ്രൈ ഡേ ആചരിക്കുകയാണ്. വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യം.

കവടിയാര്‍ ജവഹര്‍ നഗറിലെ സ്വന്തം വസതിയില്‍ ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കാന്‍ പൊതുജനങ്ങളുടെ സജീവ സഹകരണം അനിവാര്യമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഈ മാസം മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 2,06,801 പേരാണ്. ഇതില്‍ 1,195 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 4,118 പേര്‍ക്ക് രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. 186 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം എംപോക്‌സ്, അമീബിക് മസ്തിഷ്‌ക ജ്വരം, ഷിഗെല്ല തുടങ്ങിയ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനം അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ വൈകിക്കരുതെന്നും പരിസര ശുചിത്വം ഉറപ്പാക്കിയാണ് രോഗവ്യാപനം തടയാനാകുകയെന്നും അധികൃതര്‍ ആവര്‍ത്തിച്ചു.

Tags: Deathfeverhealth departmentkerala
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies