'സ്മാര്‍ട്ട് ശബരിമല'യിലേക്ക് ചുവടുവെപ്പ്; എഐയും ഡ്രോണുകളും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും തീര്‍ഥാടകര്‍ക്കായി, വന്‍ പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സ്മാര്‍ട്ട് ശബരിമല’യിലേക്ക് ചുവടുവെപ്പ്; എഐയും ഡ്രോണുകളും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും തീര്‍ഥാടകര്‍ക്കായി, വന്‍ പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2026, 08:33 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തെ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമാക്കാന്‍ കൃത്രിമ ബുദ്ധി (എഐ) അധിഷ്ഠിത തീര്‍ഥാടക മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വരുന്ന മണ്ഡല-മകരവിളക്ക് സീസണ്‍ മുതല്‍ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യം. ‘വിഷന്‍ ശബരിമല’ പദ്ധതിയുടെ ഭാഗമായാണ് പുതിയ സാങ്കേതിക സംവിധാനം നടപ്പാക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചു. കേരള ഹൈക്കോടതി അംഗീകരിച്ച വിഷന്‍ ശബരിമല പദ്ധതിയുടെ തുടര്‍ച്ചയായാണ് എഐ അധിഷ്ഠിത സംവിധാനമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

പദ്ധതിയുടെ സാങ്കേതികവും ഭരണപരവുമായ വിശദാംശങ്ങള്‍ അന്തിമമാക്കുന്നതിന് മുമ്പ് പൊലീസ് വകുപ്പുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷകള്‍ ക്ഷണിക്കല്‍, സാങ്കേതിക-സാമ്പത്തിക യോഗ്യത പരിശോധിക്കല്‍, വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാകും പദ്ധതി നടപ്പാക്കാനുള്ള കരാര്‍ നല്‍കുക. ഓഗസ്റ്റോടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ബോര്‍ഡ് അറിയിച്ചു.

എഐ സംവിധാനത്തിന്റെ ഭാഗമായി ഹൈ-റെസല്യൂഷന്‍ ക്യാമറകള്‍, ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍, ഡ്രോണുകള്‍, ജിപിഎസ് മാപ്പിങ്, പ്രെഡിക്ടീവ് അനലിറ്റിക്‌സ് എന്നിവ സംയോജിപ്പിച്ച പ്ലാറ്റ്ഫോം ഒരുക്കാനാണ് പദ്ധതി. തീര്‍ഥാടകരുടെ സഞ്ചാരം തത്സമയം വിലയിരുത്തി തിരക്ക് രൂപപ്പെടാന്‍ സാധ്യതയുള്ള മേഖലകള്‍ മുന്‍കൂട്ടി കണ്ടെത്താനും ആവശ്യമായ നിയന്ത്രണ നടപടികള്‍ നിര്‍ദേശിക്കാനുമാകും.

ശബരിമല പാതയിലുടനീളമുള്ള നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് തിരക്ക് കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എഐ മുന്‍കൂട്ടി തിരിച്ചറിയുമെന്ന് അധികൃതര്‍ പറഞ്ഞു. അതുവഴി അപകടസാധ്യത ഉയരുന്നതിന് മുമ്പ് തന്നെ തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കഴിയും.

മഴ, ഇടിമിന്നല്‍, അപ്രതീക്ഷിത തിരക്ക് തുടങ്ങിയ സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് തത്സമയ മുന്നറിയിപ്പുകളും പ്രവര്‍ത്തന നിര്‍ദേശങ്ങളും നല്‍കാന്‍ സംവിധാനത്തിന് സാധിക്കും. മുഴുവന്‍ തീര്‍ഥാടന പാതയും ഡിജിറ്റലായി മാപ്പ് ചെയ്ത് ലൈവ് ക്യാമറാ ദൃശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കാനാണ് ലക്ഷ്യം.

മുഖം തിരിച്ചറിയുന്ന എഐ ക്യാമറകള്‍ ഉപയോഗിക്കുന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. കാണാതാകുന്ന കുട്ടികളെയും വയോധികരെയും മറ്റ് തീര്‍ഥാടകരെയും വളരെ വേഗത്തില്‍ കണ്ടെത്താന്‍ ഈ സംവിധാനം സഹായകമാകുമെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ആവശ്യമായ ഡാറ്റാബേസുകളുമായി ബന്ധിപ്പിച്ച് സുരക്ഷാ നിരീക്ഷണവും ശക്തിപ്പെടുത്താനാണ് നീക്കം.

തീര്‍ഥാടകര്‍ക്കും പുതിയ സാങ്കേതിക സംവിധാനത്തിന്റെ നേട്ടം നേരിട്ട് ലഭിക്കും. വിവിധ കേന്ദ്രങ്ങളിലെ തിരക്കിന്റെ തോത്, കാത്തിരിപ്പ് സമയം, യാത്രാമാര്‍ഗങ്ങളിലെ സാഹചര്യം തുടങ്ങിയ വിവരങ്ങള്‍ തത്സമയം അറിയിക്കുന്ന സംവിധാനവും പദ്ധതിയുടെ ഭാഗമാകും. വാഹനയാത്രയ്‌ക്ക് നാവിഗേഷന്‍ ആപ്പുകള്‍ നല്‍കുന്ന സഹായത്തിന് സമാനമായ അനുഭവം തീര്‍ഥാടകര്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം.

പദ്ധതി സുരക്ഷയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ശുചിത്വവും പരിസ്ഥിതി സംരക്ഷണവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ‘ക്ലീന്‍ ശബരിമല, ഗ്രീന്‍ ശബരിമല’ മാതൃക നടപ്പാക്കുന്നതിനായി ശാസ്ത്രീയ മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കല്‍, മെച്ചപ്പെട്ട ശുചീകരണ സംവിധാനം എന്നിവക്കും മുന്‍ഗണന നല്‍കും.

സുചിത്വ മിഷനുമായി ചേര്‍ന്ന് പുതിയ മാലിന്യ നിര്‍മാര്‍ജന മാര്‍ഗരേഖകള്‍ തയ്യാറാക്കുന്നുണ്ട്. ശബരിമല മേഖലയിലെ കടകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ കരാറുകളിലും ടെന്‍ഡര്‍ വ്യവസ്ഥകളിലും മാലിന്യ സംസ്‌കരണവും ശുചിത്വവും സംബന്ധിച്ച വ്യക്തമായ ഉത്തരവാദിത്തങ്ങള്‍ ഉള്‍പ്പെടുത്തും.

ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ഭൂരിഭാഗം തീര്‍ഥാടകരും എത്തുന്നത്. ഏകദേശം 75 ശതമാനം തീര്‍ഥാടകരും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാല്‍ അവിടങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

തീര്‍ഥാടന മാര്‍ഗനിര്‍ദേശങ്ങള്‍, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍, പാലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ എന്നിവ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരണങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, മറ്റ് പ്രചാരണ മാര്‍ഗങ്ങള്‍ എന്നിവയിലൂടെ വ്യാപകമായി പ്രചരിപ്പിക്കും.

സാങ്കേതികവിദ്യയുടെ സഹായത്തോടെയും ശാസ്ത്രീയ ആസൂത്രണത്തോടെയും എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെയും ശബരിമലയെ കൂടുതല്‍ സുരക്ഷിതവും ശുചിത്വപൂര്‍ണവും തീര്‍ഥാടക സൗഹൃദവുമായ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. വരുന്ന തീര്‍ഥാടന സീസണില്‍ തന്നെ എഐ സംവിധാനത്തിന്റെ പ്രധാന ഘടകങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ശ്രമം.

Tags: SABARIMALAAImanagment system
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies